മലയാള ഭാവനയുടെ നിലനിൽപ്പിന് മികച്ച വിവർത്തകർ അനിവാര്യം
ഇന്ത്യൻ സാഹിത്യത്തിൽ മലയാള ഭാവനയുടെ സ്വാധീനമായിരുന്നു വേദി നാലിലെ പ്രധാന ചർച്ച. മലയാള സാഹിത്യത്തെ ദേശീയ, അന്തർദേശീയ തലങ്ങളിലേക്ക് എത്തിച്ച എഴുത്തുകാരായ ബെന്യാമിൻ, എം. മുകുന്ദൻ, എസ്. ഹരീഷ് എന്നിവരുടെ സാന്നിധ്യം ശ്രദ്ധയാകർഷിച്ചു. മലയാളി ജീവിതത്തെ കുറിച്ചുള്ള എഴുത്തുകൾക്കാണ് അന്തർദേശീയ തലത്തിൽ കൂടുതൽ പ്രാധാന്യം ലഭിക്കുന്നതെന്ന ബെന്യാമിന്റെ അഭിപ്രായത്തോട് അതിന് നല്ല വിവർത്തകരുടെ ലഭ്യത കൂടി അനിവാര്യമാണെന്ന് എം. മുകുന്ദൻ കൂട്ടിച്ചേർത്തു. മലയാള സാഹിത്യം വിവർത്തനം ചെയ്യപ്പെടുമ്പോൾ അതിലെ ഭാവന നഷ്ടപ്പെടുന്നുണ്ടോ എന്നും വായനക്കാരന്റെ ആശങ്ക പരിഹരിക്കാൻ പുതിയ എഡിറ്റർമാരിൽ പ്രതീക്ഷ ഉണ്ടെന്നും വിവർത്തനം ചെയ്യപ്പെട്ട മലയാള സാഹിത്യങ്ങൾക്ക് കിട്ടുന്ന അവാർഡുകൾ അതിന്റെ തെളിവാണെന്നും ബെന്യാമിൻ അറിയിച്ചു.
Comments are closed.