DCBOOKS
Malayalam News Literature Website

പത്തുവരെ മലയാളം നിര്‍ബന്ധം: ‘മലയാളഭാഷ പഠന ചട്ടങ്ങള്‍’ രൂപീകരിച്ച് സര്‍ക്കാര്‍ വിജ്ഞാപനം

ഒന്നുമുതല്‍ പത്താംക്ലാസുവരെ സംസ്ഥാനത്തെ മുഴുവന്‍ വിദ്യാലയങ്ങളിലും മലയാളം നിര്‍ബന്ധമാക്കുന്ന ‘മലയാളഭാഷ പഠന ചട്ടങ്ങള്‍’ രൂപീകരിച്ച് സര്‍ക്കാര്‍ വിജ്ഞാപനമായി. നിലവില്‍ സര്‍ക്കാര്‍, എയ്ഡഡ്, അണ്‍എയ്ഡഡ്, സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകളില്‍ മലയാളമില്ലെങ്കില്‍ അത് ഒരു പഠനവിഷയമായി ഉള്‍പ്പെടുത്തണം. എസ്‌സിഇആര്‍ടി തയ്യാറാക്കുന്ന പുസ്തകമാണ് പഠിപ്പിക്കേണ്ടത്.

മലയാളം പഠിപ്പിക്കാത്ത ഭാഷാ ന്യൂനപക്ഷ, ഓറിയന്റല്‍ സ്‌കൂളുകളും സമാനരീതിയില്‍ പഠിപ്പിക്കണം. വിദേശത്തും ഇതരസംസ്ഥാനങ്ങളിലും വന്ന് പഠനം തുടരുന്ന വിദ്യാര്‍ഥികളുടെ എണ്ണം പൊതുവിദ്യാഭ്യാസ ഡയറക്ടര്‍, എസ്‌സിഇആര്‍ടി ഡയറക്ടര്‍ എന്നിവരെ അറിയിക്കണം.

 

Comments are closed.