ഡിജിറ്റലൈസേഷന്‍ കാലത്തെ മലയാളം
മോഡറേറ്റര്‍ ഡോ. കെ എം. അനില്‍ കുമാറിന്റെ നേതൃത്വത്തില്‍ ഡിജിറ്റലൈസേഷന്‍ കാലത്തെ മലയാളം എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന ചര്‍ച്ചയില്‍ വിശ്വപ്രഭ, മഹേഷ് മംഗലാട്ട്, ഡോ പി കെ രാജശേഖരന്‍, സുനിത ടി വി, മനേജ് കെ പുതിയവിള, തുടങ്ങിയവര്‍ പങ്കെടുത്തു. സാങ്കേതിക വിദ്യയുടെ പ്രാധാന്യവും വര്‍ത്തമാന കാലത്തെ മലയാളഭാഷയെയും മുന്‍നിര്‍ത്തി ചര്‍ച്ച നടന്നു.
സാങ്കേതിക വിദ്യ തിരകളെപോലെയാണെന്നും ഒന്നുകില്‍ നമുക്കതില്‍ ഒഴുകാം അല്ലെങ്കില്‍ ഈ സാങ്കേതിക വിദ്യയില്‍ നമുക്ക് മുങ്ങിപ്പോകാം എന്നും വിശ്വപ്രഭ അഭിപ്രായപ്പെട്ടു. സമ്പൂര്‍ണ ഡിജിറ്റല്‍ സംസ്ഥാനമായ കേരളത്തില്‍ സൈബര്‍ സ്‌പെയ്‌സിലെ പുരുഷാധിപത്യത്തെ കുറിച്ച് സുനിത സംസാരിച്ചു. സാങ്കേതിക വിദ്യയുടെ ഈ കാലത്ത് ഡിജിറ്റല്‍ ഡിവൈഡ് ഒരു പരിധിവരെ കുറക്കാന്‍ പൊതുജനത്തിന് സാധിക്കുമെന്ന് ഡോ. പി കെ രാജശേഖരന്‍ അഭിപ്രായപ്പെട്ടു.
Comments are closed.