സംവിധായകന്‍ സച്ചി അന്തരിച്ചു; വിട വാങ്ങിയത് മലയാള സിനിമയിലെ ഹിറ്റ്‌മേക്കര്‍
തൃശൂര്‍; സംവിധായകനും തിരക്കഥാകൃത്തുമായ സച്ചി (സച്ചിദാനന്ദന്‍-48) അന്തരിച്ചു. ശസ്ത്രക്രിയക്കിടെ ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായിരുന്നു. തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്നലെ രാത്രിയോടെയായിരുന്നു അന്ത്യം. സംസ്‌കാരം ഇന്ന് വൈകുന്നേരം മൂന്നിന് കൊച്ചി രവിപുരം ശ്മശാനത്തില്‍ നടക്കും.
തൃശ്ശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂരാണ് സച്ചിയുടെ ജനനം. കൊമേഴ്‌സില്‍ ബിരുദവും, എറണാകുളം ലോ കോളേജില്‍ നിന്ന് നിയമ ബിരുദവും കരസ്ഥമാക്കിയ സച്ചി കേരള ഹൈക്കോടതിയില്‍ എട്ട് വര്‍ഷത്തോളം പ്രാക്ടീസ് ചെയ്തിരുന്നു.
അടുത്തിടെ പുറത്തിറങ്ങിയ അയ്യപ്പനും കോശിയുമാണ് സച്ചിയുടെ അവസാന ചിത്രം. 2007ല്‍ ചോക്കലേറ്റ് എന്ന സിനിമയിലൂടെ സേതുവിനൊപ്പമാണ് സച്ചി തിരക്കഥാകൃത്തായി രംഗപ്രവേശനം ചെയ്തത്. റോബിന്‍ഹുഡ്, മേക്കപ്മാന്‍, സീനിയേഴ്‌സ്, ഡബിള്‍സ് എന്നീ സിനിമകള്‍ക്ക് സച്ചി-സേതു കൂട്ടുകെട്ട് തിരക്കഥയൊരുക്കി. 2012-ല്‍ റണ്‍ബേബി റണ്‍ എന്ന ചിത്രത്തിലൂടെയാണ് സച്ചി സ്വതന്ത്ര തിരക്കഥാകൃത്തായത്. ചേട്ടായീസ്, ഷെര്‍ല്ക് ടോംസ്, രാമലീല എന്നീ ചിത്രങ്ങള്‍ക്കും തിരക്കഥയൊരുക്കി. 2015-ല്‍ പൃഥ്വിരാജ് നായകനായെത്തിയ അനാര്‍ക്കലിയാണ് സച്ചി സംവിധാനം ചെയ്ത ആദ്യ ചിത്രം.
Comments are closed.