സൽമാൻ റുഷ്ദിയ്ക്കെതിരെ നടന്ന വധശ്രമത്തെ അപലപിച്ച് ചിന്ത രവീന്ദ്രൻ ഫൗണ്ടേഷൻ
ന്യൂയോര്‍ക്കില്‍ സല്‍മാന്‍ റുഷ്ദിക്കെതിരെയുണ്ടായ വധശ്രമത്തെ അപലപിച്ച് ചിന്ത രവീന്ദ്രൻ ഫൗണ്ടേഷൻ. റുഷ്ദിയെ നിശബ്ദമാക്കാനുള്ള ശ്രമമാണ് നടന്നതെന്ന് ഫൗണ്ടേഷൻ പറഞ്ഞു. സമാധാനപരമായി, വാക്കുകൾ കൊണ്ട് ജീവിക്കുന്ന റുഷ്ദിയ്ക്കെതിരെ നടന്ന ആക്രമണം, ഭിന്നാഭിപ്രായങ്ങളോടുള്ള അക്രമാസക്തമായ അസഹിഷ്ണുതയുടെ ഉദാഹരണമാണെന്ന് ചിന്ത ഫൗണ്ടേഷൻ പ്രസ്താവനയിൽ അറിയിച്ചു.
എഴുത്തിന്റെ പേരിൽ വർഷങ്ങളോളം ഭീഷണിയുടെ നിഴലിൽ കഴിഞ്ഞയാളാണ് റുഷ്ദി, അത് തന്നെ ആവിഷ്കാര സ്വാതന്ത്യത്തിനെതിരായ കുപ്രസിദ്ധമായ നീക്കമായിരുന്നു. ഇപ്പോൾ നടന്ന സംഭവം എഴുത്തുകാരനെ പൂർണമായും നിശബ്ദനാക്കുക എന്ന ലക്ഷ്യത്തോടെയാണ്. അതോടൊപ്പം, അദ്ദേഹത്തിന്റെ എഴുത്തിന്റെ മേൽ നടപ്പിലാക്കാൻ ശ്രമിച്ച മരണശിക്ഷ കൂടിയാണ്. സൽമാൻ റുഷ്ദി ഏറ്റവും പെട്ടെന്ന് അപകടാവസ്ഥ തരണം ചെയ്ത് സുഖം പ്രാപിച്ച്, വീണ്ടും എഴുത്തിലേയ്ക്ക് മടങ്ങട്ടെയെന്നും എം ടി വാസുദേവൻ നായർ, അടൂർ ഗോപാലകൃഷ്ണൻ, ടി ജെ എസ് ജോർജ്ജ്, കെ സച്ചിദാനന്ദൻ, ആനന്ദ്, ശശികുമാർ, സക്കറിയ, എൻ എസ് മാധവൻ, കെ ജി എസ്, എം മുകുന്ദൻ, കെ പി കുമാരൻ, ടി വി ചന്ദ്രൻ, എം എൻ കാരശ്ശേരി, എം എ ബേബി, ഡോക്ടർ ഖദീജ മുംതാസ്, ബാലൻ നമ്പ്യാർ, സദാനന്ദ് മേനോൻ, സാറാ ജോസഫ്, റഫീഖ് അഹമ്മദ്, സി പി അബൂബക്കർ, ഷാജി എൻ കരുൺ, സുനിൽ പി ഇളയിടം, അശോകൻ ചരുവിൽ, കെ പി മോഹനൻ, അൻവർ അലി, പി ടി കുഞ്ഞുമുഹമ്മദ്, ഇ പി ഉണ്ണി, സുഭാഷ് ചന്ദ്രൻ, ബോണി തോമസ്, റോസ് മേരി, ഷാഹിന കെ റഫീഖ്, നീലൻ, ബോസ് കൃഷ്ണമാചാരി, റിയാസ് കോമു, എസ് ഹരീഷ്, ബെന്യാമിൻ, ഇ സന്തോഷ് കുമാർ, കമൽ, ജോയ് മാത്യു, ഒ കെ ജോണി, മധുപാൽ, സി എസ് പ്രതിക, ഉണ്ണി, ആർ, പി എഫ് മാത്യൂസ്, വെങ്കിടേശ് രാമകൃഷ്ണൻ, എസ് ഗോപാലകൃഷ്ണൻ, ഗ്രേസി, കെ സി നാരായണൻ, സുനിൽ അശോകപുരം, അബ്ദുൽകലാം ആസാദ്, അംബികാസുതൻ മങ്ങാട്, ജെ രഘു, ഒ പി സുരേഷ്, പ്രമോദ് രാമൻ, പോൾ കല്ലാനോട്, കെ എസ് വെങ്കിടാചലം, ചെലവൂർ വേണു, ഒ കെ ജോണി, മാങ്ങാട് രത്നാകരൻ, എൻ കെ രവീന്ദ്രൻ, കെ രേഖ, ജോളി ചിറയത്ത്, എച്ചുമുക്കുട്ടി, സി എസ് വെങ്കിടേശ്വരൻ, അഡ്വ. എ കെ ജയൻ, മുരളി കണ്ണമ്പിള്ളി, മുരളി നാഗപ്പുഴ, ശൈലജ നാടക്, അഷറഫ് പടന്ന, ഡോ. ഐ രാജൻ, വി കെ ജോസഫ്, സിസ്റ്റർ ജി, പ്രകാശ് ബാരെ, കോയ മുഹമ്മദ്, ചന്ദ്രിക രവീന്ദ്രൻ, ഇ എം രാധ, ജയൻ പകമാവൂർ, തഥാഗതൻ, സി ആർ രാജീവ്, എൻ രാജൻ, എം പി സുന്ദ്രൻ, എൻ കെ രവീന്ദ്രൻ എന്നിവർ പ്രസ്താവനയിൽ പറയുന്നു.
ന്യൂയോര്‍ക്കിലെ ഒരു പരിപാടിക്കിടെയാണ് സല്‍മാന്‍ റുഷ്ദി ആക്രമിക്കപ്പെട്ടത്. വേദിയിലേക്ക് അതിക്രമിച്ച് കയറിയ അക്രമി റുഷ്ദിയെ കുത്തുകയായിരുന്നു. അക്രമിയെ പൊലീസ് പിടികൂടി. 1988 സെപ്‌റ്റംബര്‍ 26ന് ‘ദി സാത്താനിക് വേഴ്‌സസ്’ എന്ന നോവല്‍ പുറത്തിറങ്ങിയതോടെ റുഷ്‌ദിക്ക് നേരെ വധഭീഷണി ഉയര്‍ന്നിരുന്നു. മതനിന്ദ ആരോപിച്ച് വന്‍ വിമര്‍ശനങ്ങളാണ് നോവലും എഴുത്തുകാരനും നേരിട്ടത്. ഇറാന്‍ അടക്കമുള്ള മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍ ഈ നോവല്‍ നിരോധിക്കുകയുണ്ടായി.
വധഭീഷണിയെ തുടര്‍ന്ന് ഏറെ കാലം പൊലീസ് സംരക്ഷണയിലാണ് റുഷ്‌ദി കഴിഞ്ഞിരുന്നത്. 1947 ജൂണ്‍ 19ന് മുംബൈയിലായിരുന്നു സല്‍മാന്‍ റുഷ്‌ദി എന്ന സര്‍ അഹമ്മദ് സല്‍മാന്‍ റുഷ്‌ദിയുടെ ജനനം. പഠനം ഇംഗ്ലണ്ടിലായിരുന്നു.
Comments are closed.