DCBOOKS
Malayalam News Literature Website

ചിരി മാഞ്ഞു, ഇന്നസെന്റ് ഇനി ഓർമ്മ

മലയാള ചലച്ചിത്ര സാംസ്കാരിക രാഷ്ട്രീയ രംഗത്തെ നിറ സാന്നിധ്യമായിരുന്നനടൻ ഇന്നസെന്റ് അന്തരിച്ചു. കൊച്ചിയിലെ വി പി എസ് ലേക്‍ഷോര്‍ ഹോസ്‍പിറ്റലിലായിരുന്നു അന്ത്യം. പി രാജീവാണ് ഇന്നസെന്‍റിന്‍റെ മരണ വാർത്ത സ്ഥിരീകരിച്ചത്.

750 ഓളം ചിത്രങ്ങളിൽ അഭിനനയിച്ച ഇന്നസെന്റ് 1972 – ൽ ‘നൃത്തശാല’ എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിൽ എത്തിയത്. ചാലക്കുടി എം പിയായും പ്രവർത്തിച്ചിട്ടുണ്ട്. ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ പ്രസിഡന്‍റ് സ്ഥാനവും അലങ്കരിച്ചിരുന്നു.

അർബുദ രോഗത്തെ തൻ്റെ ഇച്ഛാശക്തികൊണ്ടു അതിജീവിച്ചു ശക്തമായ തിരിച്ചുവരവ് നടത്തിയ വ്യക്തി കൂടിയാണ് ഇന്നസെൻ്റ്. അദ്ദേഹത്തിന്റെ പുസ്തകങ്ങൾ ഡി സി ബുക്സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

“ഇന്നസെന്റിന്റെ ഓർമ്മകളും ആലീസിന്റെ പാചകവും”, എന്ന പുസ്തകം ഡി സി ബുക്സ് മുദ്രണമായ ആയ ഡി സി ലൈഫ് ആണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ ഓർമ്മപുസ്തകം ‘ഞാൻ ഇന്നസെന്റ്’  ആദ്യം പ്രസിദ്ധീകരിച്ചത് ഡി സി ബുക്‌സാണ്.

 

 

Comments are closed.