മലയാള നോവല്‍ സാഹിത്യമാല പുറത്തിറങ്ങി
ഡി സി ബുക്‌സ് പ്രി പബ്ലിക്കേഷന്‍ പദ്ധതിയിലൂടെ പ്രസിദ്ധീകരിക്കുന്ന മലയാള നോവല്‍ സാഹിത്യമാല പുറത്തിറങ്ങി. ഒക്ടോബര്‍ 31നുള്ളില്‍ മുന്‍ഗണനാക്രമത്തില്‍ സാഹിത്യമാലയുടെ വിതരണം പൂര്‍ത്തിയാക്കും.
കൊവിഡിനെ തുടര്‍ന്ന് അസംസ്‌കൃതവസ്തുക്കളം സാമഗ്രികളും സമയബന്ധിതമായി ലഭിക്കാത്തതിനെ തുടര്‍ന്നാണ് അച്ചടിയില്‍ അല്‍പദിവസത്തെ കാലതാമസം സംഭവിച്ചത്.മലയാള നോവല്‍ സാഹിത്യമാല പ്രീ പബ്ലിക്കേഷന് വായനക്കാര്‍ നല്‍കിയ പിന്തുണയും സഹകരണവും തുടര്‍ന്നും പ്രതീക്ഷിക്കുന്നു.
മലയാള നോവല്‍സാഹിത്യത്തിലെ എത്രരചനകള്‍ നിങ്ങള്‍ വായിച്ചിട്ടുണ്ട്? 1887 ല്‍ പുറത്തിറങ്ങിയ അപ്പുനെടുങ്ങാടിയുടെ കുന്ദലത മുതല്‍ ഇരുപതാം നൂറ്റാണ്ടിലും ഇരുപത്തൊന്നാം നൂറ്റാണ്ടിലും ഉണ്ടായ മികച്ച നോവലുകള്‍ തിരഞ്ഞെടുത്ത് വായിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായുള്ള, ഭൂതകാലത്തേയ്ക്കുള്ള ഒരു മടക്കയാത്രയാണ് ‘മലയാള നോവല്‍ സാഹിത്യമാല‘.
Comments are closed.