DCBOOKS
Malayalam News Literature Website

‘മലയാള നോവല്‍ സാഹിത്യമാല’; പ്രീബുക്കിങ് 5 ദിവസം കൂടി മാത്രം

മലയാള നോവല്‍സാഹിത്യത്തിലെ എത്രരചനകള്‍ നിങ്ങള്‍ വായിച്ചിട്ടുണ്ട്? 1887 ല്‍ പുറത്തിറങ്ങിയ അപ്പുനെടുങ്ങാടിയുടെ കുന്ദലത മുതല്‍ ഇരുപതാം നൂറ്റാണ്ടിലും ഇരുപത്തൊന്നാം നൂറ്റാണ്ടിലും ഉണ്ടായ മികച്ച നോവലുകള്‍ തിരഞ്ഞെടുത്ത് വായിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായുള്ള, ഭൂതകാലത്തേയ്ക്കുള്ള ഒരു മടക്കയാത്രയാണ് ഡിസി ബുക്‌സ് അവതരിപ്പിക്കുന്ന ‘മലയാള നോവല്‍ സാഹിത്യമാല‘ പ്രശസ്ത നിരൂപകനും അദ്ധ്യാപകനും ഗവേഷകനുമായ ഡോ.എം.എം. ബഷീര്‍ എഡിറ്റ് ചെയ്തത്. മലയാള നോവലുകള്‍ വായിച്ചവര്‍ക്കും, ഇനിയും വായിച്ചിട്ടില്ലാത്തവര്‍ക്കും ഒരുപോലെ ഈ ബൃഹദ്ഗ്രന്ഥം ഉപകരിക്കും. മൂന്ന് വാല്യങ്ങളിലായി 3000 പേജില്‍ തയ്യാറാക്കിയ പുസ്തകത്തിന്റെ പ്രീബുക്കിങ്
ഞായറാഴ്ച അവസാനിക്കും (6 സെപ്തംബര്‍ 2020). 3500 രൂപ മുഖവിലയുള്ള പുസ്തകം 1999 രൂപയ്ക്ക്  വായനക്കാര്‍ക്ക് പ്രീബുക്ക് ചെയ്യാവുന്നതാണ്.

പ്രമേയം (Theme), ഇതിവൃത്തം (Plot) , സംഭവങ്ങള്‍ (Events), പശ്ചാത്തലം, സാമൂഹികപരിതോവസ്ഥകള്‍, ആഖ്യാനത്തിന്റെ സ്വഭാവം, കാഴ്ചക്കോണുകള്‍  എന്നിവയെക്കുറിച്ച് വായനക്കാര്‍ക്ക് വ്യക്തമായ ധാരണ ഈ പുസ്തകംനിങ്ങള്‍ക്ക് നല്‍കുന്നു. ഓരോ നോവലുകളിലെയും കഥാപാത്രങ്ങളെ വിശദമായി പരിചയെപ്പടുത്തുന്നതോടൊപ്പം ഇതിവൃത്തവുമായി കഥാപാത്രങ്ങള്‍ക്കുള്ള ബന്ധവും സൂചിപ്പിക്കുന്നു.

200 നോവലുകൾ എന്ന പുസ്തകംകൊണ്ട് ഉദ്ദേശിക്കുന്നത്

നമുക്ക് ജീവിത്തിൽനിന്ന് നേരിട്ടുകിട്ടുന്ന അനുഭവങ്ങൾ   വളരെ പരിമിതം.  അനേകം മനുഷ്യരുടെ ജീവതാനുഭവങ്ങളുടെ സാക്ഷാത്ക്കാരമായ നോവൽ നമ്മെ പുതിയ സാഹചര്യങ്ങളിലേക്കും അനുഭവങ്ങളിലേക്കും കൊണ്ടുചെല്ലുന്നു. രസത്തിനുവേണ്ടി വായിക്കുന്നവരുണ്ട്. അനുഭവത്തിനുവേണ്ടി വായിക്കുന്നവരുണ്ട്. എല്ലാവർക്കും എല്ലാ നോവലുകളും വായിക്കുവാൻ സാധ്യമല്ല. അതിനാൽ മലയാളഭാഷയിലുള്ള 200 നോവലുകൾ പ്രത്യേകം തെരഞ്ഞെടുത്ത് ഒരു പുസ്തകം തയ്യാറാക്കുന്നു.

പുസ്തകത്തിന്റെ ലക്ഷ്യം

മലയാളത്തിലെ പ്രധാനപ്പെട്ട നോവലുകളെക്കുറിച്ച് സാമാന്യവിവരം നല്കുക,  മൂലകൃതി എന്നെങ്കിലും വായിക്കണം എന്ന താല്പര്യം സൃഷ്ടിക്കുക, അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും മലയാളത്തിലെ മികച്ചനോവലുകൾ പരിചയപ്പെടാനും പഠിക്കാനും സൗകര്യമൊരുക്കുക.

പ്രീബുക്കിങ് ചെയ്യുന്നവര്‍ക്ക് 

  • 100 ഡിസി റിവാര്‍ഡ് പോയിന്റ്‌സ്
  • രണ്ടുതവണ(1000+999) (30 ദിവസത്തിനുള്ളില്‍ രണ്ടു ഗഡുക്കളായി അടയ്ക്കാം,
  • മൂന്നു തവണ (1000+600+600)=2200 രൂപ
  •  സ്റ്റോറിടെല്‍ ഓഡിയോ ബുക്‌സ്  2 മാസം  സൗജന്യമായി ആസ്വദിക്കാനുള്ള അവസരം
  • മലയാള നോവൽ സാഹിത്യമാല പ്രീ ബുക്ക് ചെയ്യുന്നവരിൽ നിന്നും തിരഞ്ഞെടുക്കുന്ന ഭാഗ്യശാലികൾക്ക് ദിവസം തോറും ബുക്ക് വൗച്ചറുകൾ സ്വന്തമാക്കാനുള്ള അവസരം

ബുക്കിങ്ങിന് വിളിക്കൂ: 99461 08448, 9946 108781, 9946 109101, വാട്‌സ് ആപ് നമ്പര്‍  9946 109449 ഓണ്‍ലൈനില്‍  https://dcbookstore.com/

ബുക്‌സ് പുസ്തകശാലകളിലൂടെയും ബുക്കു ചെയ്യാം. ഡി സി ബുക്‌സ്, കോട്ടയം 686 001 എന്ന വിലാസത്തില്‍ മണി ഓര്‍ഡര്‍/ബാങ്ക് ഡ്രാഫ്റ്റ് അയച്ചും കോപ്പികള്‍ ഉറപ്പാക്കാം. കേരളത്തിലുടനീളമുള്ള ബുക്കിങ് ഏജന്‍സികളിലൂടെയും
ബുക്കു ചെയ്യാവുന്നതാണ്. വ്യവസ്ഥകള്‍ക്ക് സന്ദര്‍ശിക്കുക: www.dcbooks.com

ഇപ്പോള്‍ തന്നെ പ്രീബുക്ക് ചെയ്യാന്‍ സന്ദര്‍ശിക്കുക

Comments are closed.