DCBOOKS
Malayalam News Literature Website

മലമ്പുഴ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു

പാലക്കാട്: മലമ്പുഴ അണക്കെട്ടിന്റെ സ്പില്‍വേ ഷട്ടറുകള്‍ തുറന്നു. ഇന്ന് 11.45-ഓടെ ഘട്ടംഘട്ടമായാണ് അണക്കെട്ടിലെ നാല് ഷട്ടറുകളും മൂന്ന് സെന്റീമീറ്റര്‍ വീതം തുറന്നത്. 115.06 മീറ്റര്‍ സംഭരണ ശേഷിയുള്ള മലമ്പുഴ അണക്കെട്ടില്‍ ജലനിരപ്പ് 114.86 മീറ്ററിലെത്തിയതോടെയാണ് ഷട്ടറുകള്‍ തുറന്നത്. വെള്ളം മുക്കൈപ്പുഴ വഴി കല്പ്പാത്തിപ്പുഴയിലൂടെ ഒഴുകി പറളിയില്‍ നിന്ന് ഭാരതപ്പുഴയിലെത്തിച്ചേരും.

ഭാരതപ്പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. വരും ദിവസങ്ങളിലും മഴ ശക്തമാകാന്‍ സാധ്യതയുള്ളതിനാല്‍ വെള്ളിയാഴ്ച മാത്രമേ ഷട്ടറുകള്‍ അടയ്ക്കുന്ന കാര്യത്തില്‍ തീരുമാനമാകൂ. നാല് വര്‍ഷത്തിന് ശേഷമാണ് മലമ്പുഴ അണക്കെട്ട് തുറക്കുന്നത്.

Comments are closed.