DCBOOKS
Malayalam News Literature Website

മലബാർ പോരാട്ടത്തിന്റെ യഥാർത്ഥ ചരിത്രം അറിയാന്‍…

ഓഗസ്റ്റ് -20 മലബാർ കലാപം ആരംഭദിനം

ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരായ പോരാട്ടത്തിലൂടെ കേരളചരിത്രത്തിലെ വീരേതിഹാസങ്ങളില്‍ സ്ഥാനം പിടിച്ച 1921ലെ മലബാര്‍ വിപ്ലവം.വിപ്ലവത്തിനു നേതൃത്വം നല്‍കിയ ഏറനാട്, വള്ളുവനാട് പ്രദേശങ്ങളിലെ ധീരനായകനായിരുന്ന ബ്രിട്ടീഷ് ഭരണത്തിനെതിരെ പോരാടിയ കുഞ്ഞഹമ്മദ് ഹാജി. ആരായിരുന്നു വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി? എന്തായിരുന്നു മലബാര്‍ കലാപം?  മലബാർ പോരാട്ടത്തിന്റെ യഥാർത്ഥ ചരിത്രം അറിയാന്‍ നിങ്ങളെ സഹായിക്കുന്ന ചില പുസ്തകങ്ങൾ ഇതാ,

Textമലബാര്‍ കലാപം 1921-22- എം.ഗംഗാധരന്‍  കര്‍ഷകകലാപം, സാമുദായികകലാപം, വര്‍ഗ്ഗീയലഹള, ജന്മിത്വവിരുദ്ധകലാപം, ബ്രിട്ടീഷ് ആധിപത്യത്തിനെതിരെയുള്ള കലാപം എന്നിങ്ങനെ 1921’22 കാലഘട്ടത്തില്‍ മലാറില്‍ നടന്ന പോരാട്ടങ്ങളെക്കുറിച്ച് വിവിധ വ്യാഖ്യാനങ്ങളുണ്ട്, വസ്തുതകളുടെയും രേഖകളുടെയും അടിസ്ഥാനത്തില്‍ ആ പോരാട്ടങ്ങളെ വിവരിക്കുകയാണ് പ്രശസ്ത ചരിത്ര പണ്ഡിതനായ എം. ഗംഗാധരന്‍. ഒരേയൊരു തലം മാത്രമല്ല പോരാട്ടങ്ങള്‍ക്കുള്ളതെന്നും ചരിത്രത്തെ തുറന്നിടുകയാണ് വേണ്ടതെന്നുമുള്ള ഒരുText കാഴ്ചപ്പാടിലൂടെ മലബാര്‍ കലാപരേഖകള്‍ നിരത്തുന്ന വ്യത്യസ്തമായ ചരിത്രപഠനം.

വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, എം. ഗംഗാധരന്‍   1921-ൽ തിരൂരങ്ങാടിയിൽ ആരംഭിച്ച മലബാർ കലാപത്തിന്റെ അലയൊലികൾ ഇന്നും പല രൂപത്തിൽ സമൂഹത്തിൽ മുഴങ്ങിക്കൊണ്ടിരിക്കുന്നു. കർഷക കലാപം, സാമുദായിക ലഹള, ജന്മിത്വ വിരുദ്ധ കലാപം, ബ്രിട്ടീഷ് ആധിപത്യത്തിനെതിരെയുള്ള കലാപം എന്നിങ്ങനെ നിരവധി വിശേഷണങ്ങളുള്ള കലാപത്തെക്കുറിച്ചുള്ള പഠനങ്ങളും അന്വേഷണങ്ങളും ഇന്നും തുടരുകയാണ്. ആ കലാപത്തിലെ കലാപകാരികളാണ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ആലി മുസ്ല്യാർ, ചെമ്പ്രശ്ശേരി തങ്ങൾ തുടങ്ങിയവർ. ഇവരുടെ സംഭാവനകളെക്കുറിച്ചുള്ള ചരിത്ര വ്യാഖ്യാനങ്ങളുടെ തുടർച്ചകൾ നടന്നുകൊണ്ടിരിക്കുന്നു. മലബാർ കലാപത്തിലെ മറ്റു വിപ്ലവകാരികളെയും കലാപത്തിലേക്കു Textജനങ്ങളെ നയിച്ച കാരണങ്ങളെയും സ്വഭാവത്തെയും ഈ പുസ്തകത്തിലൂടെ എം ഗംഗാധരൻ അവതരിപ്പിക്കുന്നു.

മലബാര്‍ കലാപം- കെ.എന്‍ പണിക്കര്‍ പാരമ്പര്യചരിത്രരചയിതാക്കളില്‍നന്നു വ്യത്യസ്തമായി, സാമ്രാജ്യത്വത്തിനും പ്രഭുത്വത്തിനുമെതിരേ കര്‍ഷകജനത നടത്തിയ പോരാട്ടത്തിന്റെ ചരിത്രത്തെ വിശദീകരിക്കുകയും വിലയിരുത്തുകയും ചെയ്യുകയാണ് ഈ ഗ്രന്ഥത്തിലൂടെ കെ. എന്‍. പണിക്കര്‍. സാമുദായികലഹളയെന്ന രീതിയില്‍മാത്രം വിളിക്കപ്പെട്ട ഒരു സമാപനപരമ്പരയുടെ സങ്കീര്‍ണ്ണമായ ഒരു ചരിത്രമാണ് ഇതിലൂടെ തെളി ഞ്ഞുവരുന്നത്. സമകാലീന ചരിത്രാവസ്ഥകളോട് സക്രിയമായി പ്രതികരിക്കുന്ന ഗ്രന്ഥം എന്ന നിലയില്‍ ഇതിന്റെ മലയാള പരിഭാഷ തീര്‍ത്തും പ്രയോജനപ്രദമാണ്.Text വിവര്‍ത്തനം: എബി കോശി

‘മലബാർ പോരാട്ടം -ചരിത്രവും നാട്ടുചരിത്രവും’ ബ്രിട്ടീഷുകാരുടെയും ജന്മിമാരുടെയും കർഷകവിരുദ്ധ നയങ്ങൾക്കെതിരേ കാർഷിക സമൂഹം നടത്തിയ ചെറുത്തുനിൽപ്പിന്റെ പശ്ചാത്തലത്തിൽ രചിച്ച മലബാർ പോരാട്ടത്തിന്റെ യഥാർത്ഥ ചരിത്രം , കെ എം ജാഫർ രചിച്ച ‘മലബാർ പോരാട്ടം -ചരിത്രവും നാട്ടുചരിത്രവും ‘ . ‘ഏറനാടൻ പുലി’ എന്നറിയപ്പെട്ട വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ പ്രവർത്തനങ്ങളെ രേഖകളുടെയും വാമൊഴികളുടെയും അടിസ്ഥാനത്തിൽ രേഖപ്പെടുത്തുകയാണിവിടെ. അതോടൊപ്പംതന്നെ അദ്ദേഹത്തോടൊപ്പം സമരത്തിന് നേതൃത്വം വഹിച്ച ചക്കിപറമ്പൻ മൊയ്തീൻ കുട്ടി ഹാജി, ആലി മുസ്‌ലിയാർ, ചെമ്പ്രശ്ശേരി തങ്ങൾ, മോഴികുന്നത്ത് ബ്രഹ്മദത്തൻ നമ്പൂതിരിപ്പാട് എന്നിവരടങ്ങുന്ന നേതാക്കളുടെ ത്യാഗനിർഭരമായ പങ്കിനെയും ഈ കൃതിയിൽ അനാവരണം ചെയ്യുന്നു.

Textഅന്തിമഹാകാലം‍ 1921-ലെ മലബാര്‍ കലാപത്തെ അസ്പദമാക്കി, അക്കാലത്തെ സാമൂഹിക അന്തരീക്ഷവും മനുഷ്യരുടെ ചിന്താഗതികളും അടയാളപ്പെടുത്തുന്ന ചരിത്രവുമായി ബന്ധപ്പെട്ടുകൊണ്ടുള്ള ഒരു നോവലാണ് അന്തിമഹാകാലം‍. മലബാര്‍ കലാപത്തിനും ഒരു നൂറ്റാണ്ടുമുമ്പ് മലബാറില്‍ ജന്മിമാരും കുടിയാന്മാരും തമ്മില്‍ സംഘര്‍ഷങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഖിലാഫത്ത് പ്രസ്ഥാനം ദേശീയ പ്രസ്ഥാനവുമായി കൈകോര്‍ത്തപ്പോള്‍ മലബാറില്‍ ഉണ്ടായത് കോണ്‍ഗ്രസ്സ് നോതാക്കന്മാര്‍ പ്രതീക്ഷിക്കാത്ത സംഭവങ്ങളാണ്. അത്തരം സംഭവങ്ങളെ നോവലിലൂടെ ആവിഷ്ക്കരിക്കുകയാണിതില്‍. മലബാര്‍ കലാപത്തെക്കുറിച്ചു മാത്രമല്ല, കേരളത്തില്‍ നിലവിലിരുന്ന പുലപ്പേടി മണ്ണാപ്പേടി തുടങ്ങിയ അനാചാരങ്ങളെക്കുറിച്ചും അത് നിരോധിച്ചതിനെക്കുറിച്ചും നോവലില്‍ പറയുന്നുണ്ട്. അധ്യാപകനിലൂടെയും ചരിത്രാന്വേഷികളായ ഗവേഷണ വിദ്യാര്‍ത്ഥികളിലൂടെയും പ്രധാന കഥാപാത്രമായ മുത്താച്ചിയിലൂടെയും സംഭവങ്ങളെ അവതരിപ്പിക്കുന്നു. സ്മാര്‍ത്തവിചാരത്തെക്കുറിച്ചും മാമാങ്കത്തെക്കുറിച്ചുമുള്ള അവതരണത്തിലും സൂക്ഷ്മ പുലര്‍ത്തിയിട്ടുണ്ട്. കലാപ കാലത്ത് ജന്മിമാര്‍ അനുഭവിച്ച കഷ്ടപ്പാടുകളെക്കുറിച്ച് പറയുന്നതോടൊപ്പം കുടിയാന്മാരായ മാപ്പിളമാരുടെ കഷ്ടപ്പാടുകളും അവരുടെ ദുരിതങ്ങളും നോവലിലുണ്ട്. മതങ്ങള്‍ക്കതീതമായി മാനവകുലം നിലകൊള്ളേണ്ടതാണെന്ന സന്ദേശമാണ് നോവലിസ്റ്റ് നല്‍കുന്നത്.

കൂടുതല്‍ ചരിത്രപുസ്തകങ്ങള്‍ക്കായി ക്ലിക്ക് ചെയ്യൂ

Comments are closed.