ഇന്ത്യന്‍ ജനാധിപത്യ കാഴ്ചപ്പാടിന് തുടക്കം കുറിച്ചത് നെഹ്‌റു: ശശി തരൂര്‍
ജവാഹർലാൽ നെഹ്രുവിന്റെ 57-ാം ചരമവാർഷിക ദിനമാണ് ഇന്ന്. അദ്ദേഹത്തെക്കുറിച്ച് ശശി തരൂര്‍ എംപിയുടെ വാക്കുകള്‍ പുനഃപ്രസിദ്ധീകരിക്കുന്നു. ‘ആധുനിക ഇന്ത്യയുടെ നിര്‍മ്മാതാക്കള്‍’ എന്ന വിഷയത്തില്‍ 2019-ലെ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യന്‍ ജനാധിപത്യ കാഴ്ചപ്പാടിന് തുടക്കം കുറിച്ചത് ജവഹര്‍ലാല്‍ നെഹ്‌റു ആണെന്ന് ശശി തരൂര്‍. ‘ആധുനിക ഇന്ത്യയുടെ നിര്‍മ്മാതാക്കള്‍’ എന്ന വിഷയത്തില്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹര്‍ഷാദ് എം.ടി.യുടെ ആമുഖപ്രഭാഷണത്തോടെയാണ് സംഭാഷണം ആരംഭിച്ചത്.
പാരമ്പര്യ രാഷ്ട്രീയത്തിന് തുടക്കം കുറിച്ചത് നെഹ്‌റു ആണെന്നും അദ്ദേഹം ഒരു ജനാധിപത്യവാദിയല്ല എന്ന വാദത്തെ നിശിതമായി ശശിതരൂര്‍ തള്ളികളഞ്ഞു. ഒരു ഭാഗത്ത് സംഘപരിവാര്‍ ഹിന്ദുത്വ ആശയം മുന്‍നിര്‍ത്തിക്കൊണ്ട് കലാപം സൃഷ്ടിക്കുമ്പോള്‍ ശശിതരൂരിനെ പോലെയുള്ളവര്‍ ഹിന്ദുയിസം അടിസ്ഥാനമാക്കി പുസ്തകങ്ങള്‍ രചിക്കുകയും അതോടൊപ്പം എന്തുകൊണ്ടാണ് താന്‍ ഹിന്ദു ആയത് എന്നതിന് കൃത്യമായ മറുപടി നല്‍കുകയും ചെയ്യുന്നു. കഴിഞ്ഞ കാലഘട്ടത്തിന്റെ ഒരോര്‍മ്മപ്പെടുത്തല്‍ ആയിരുന്നു വിദേശികള്‍ ഇന്ത്യയില്‍ വന്ന് പഠനം നടത്തിയിരുന്നത്. ഭാവികാലത്ത് ഇതേ സാഹചര്യം തിരിച്ചുവരും എന്നതാണ് അദ്ദേഹത്തിന്റെ പ്രതീക്ഷ.
സാങ്കേതികവിദ്യക്കും,ശാസ്ത്രത്തിനും ഏറെ പ്രാധാന്യം നല്‍കിയിരുന്ന പ്രധാനമന്ത്രി ആയിരുന്നു നെഹ്‌റു. അദ്ദേഹത്തില്‍ നിന്ന് ഓരോ അധികാരികളും കണ്ടുപഠിക്കേണ്ട അനവധി മൂല്യങ്ങള്‍ ഉണ്ട്. കോണ്‍ഗ്രസില്‍ നിന്നും കടംകൊണ്ട ഈ മൂല്യങ്ങള്‍ സംഘപരിവാറിന്റെ അജണ്ടയാക്കി മാറ്റുകയാണ് മോദി സര്‍ക്കാര്‍ ചെയ്യുന്നത്.അതിനുദാഹരണമായി അദ്ദേഹം മുന്‍പോട്ടുവക്കുന്നത്, മഹാത്മാഗാന്ധിയുടെ മൂല്യങ്ങള്‍ എല്ലാം പിന്‍തള്ളി അദ്ദേഹത്തിന്റെ കണ്ണടമാത്രം വച്ചുള്ള സ്വച്ഛഭാരത് എന്ന പ്രഹസനത്തെയാണ്. ഇന്ത്യ കണ്ടതില്‍ വച്ച് ഏറ്റവും മികച്ച പ്രധാനമന്ത്രിയായിരുന്നു നെഹ്‌റു. കാലം അദ്ദേഹത്തിന്റെ മൂല്യങ്ങളെ വീണ്ടെടുത്ത് മുന്നേറുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
Comments are closed.