മകരജ്യോതിസ്സ് എന്ന തട്ടിപ്പ്: പവനന്‍
യുക്തിവാദം-സ്വതന്ത്രചിന്ത-നവോത്ഥാനം' എന്ന പുസ്തകത്തില്‍ നിന്നും
പ്രശസ്ത എഴുത്തുകാരനും യുക്തിവാദിയുമായിരുന്നു പവനന്‍ എന്ന പുത്തന്‍ വീട്ടില്‍ നാരായണന്‍ നായര്‍. അദ്ദേഹത്തിന്റെ ജന്മവാര്‍ഷികദിനമാണ് ഒക്ടോബർ 25.
കേരളത്തിലെ ക്ഷേത്രങ്ങളിൽ വച്ച് ഏറ്റവും കൂടുതൽ വരുമാനമുണ്ടാക്കുന്നത് പ്രവൃത്തിദിവസങ്ങളുടെ അടിസ്ഥാനത്തിൽ പറഞ്ഞാൽ ശബരിമലയിൽ അയ്യപ്പന്റെ ആരാധനയ്ക്കായി നിർമ്മിച്ച അമ്പലമാണ്. കൊല്ലത്തിൽ രണ്ടു തവണ നട തുറക്കുന്ന ഈ ക്ഷേത്രത്തിൽ ഏതാനും ആഴ്ചകൾക്കുള്ളിൽ കോടിക്കണക്കിന് രൂപ കാണിക്കയായി വന്നുചേരുന്നു. ദേവസ്വംബോർഡിന്റെയും സിൽബന്ധികളുടെയും തട്ടിപ്പും വെട്ടിപ്പും മേൽശാന്തിമാരും കീഴ്ശാന്തിമാരും എടുക്കുന്ന കൈക്കൂലികളും മറ്റും കിഴിച്ചാലും ശബരിമല ദേവസ്വത്തിലേക്കുണ്ടാക്കുന്ന ആദായം അപരിമേയവും അദ്ഭുതകരവുമാണ്. ഈശ്വരന്റെ പേരിൽ കച്ചവടം നടത്തുന്ന മഹാക്ഷേത്രങ്ങളിൽ ശബരിമലയോളം ആദായമുണ്ടാക്കുന്ന മറ്റൊരു സ്ഥാപനം ഇന്ത്യയിൽ തന്നെ വേറേയുണ്ടാവില്ല. തിരുപ്പതിയിലും ഗുരുവായൂരിലും വരുമാനം കൂടുതലുണ്ടെന്നത് ശരിയാണ്. എന്നാൽ ഈ രണ്ടു സ്ഥാപനങ്ങളിലും ചെലവു കൂടുതലാണ്. അതുകൊണ്ടുതന്നെ പ്രവർത്തനമൂലധനം കൂടുതലാവശ്യമായ സ്ഥാപനങ്ങളാണിവ. ജീവനക്കാരുടെ എണ്ണക്കൂടുതലും അധികച്ചെലവിനു കാരണമാകുന്നു. ശബരിമല ദർശനം ‘സീസണൽ ആയാലും സ്ഥിരം ജീവനക്കാർ അവിടെ നന്നേ കുറവാകയാലും നട തുറക്കുന്ന കാലത്ത് ക്രമസമാധാനപാലനത്തിന്റെ ചെലവുമുഴുവൻ സർക്കാർതന്നെ വഹിക്കുന്നതിനാലും പ്രവർത്തനമൂലധനം വളരെ കുറവുമതി ശബരിമലയ്ക്ക്. ഇതിനൊക്കെ പുറമേ ക്ഷേത്രത്തിൽ ഭക്തന്മാരെ എത്തിക്കേണ്ട ചുമതല സ്റ്റേറ്റുടമയിലുള്ള ട്രാൻസ്പോർട്ട് കോർപ്പറേഷൻ ഏറ്റെടുത്തിരിക്കുകകൊണ്ട് ആവശ്യ മായ സന്ദർഭങ്ങളിൽ ഈ പ്രവാഹം അവിടെ ഉണ്ടാകുമെന്ന് ഉറപ്പിക്കാവുന്നതുമാണ്.
തുടർന്ന് വായിക്കാൻ ക്ലിക്ക് ചെയ്യൂ
Comments are closed.