DCBOOKS
Malayalam News Literature Website

പത്മരാജനെക്കുറിച്ച് മകന്‍ അനന്തപത്മനാഭന്റെ ഓര്‍മ്മകള്‍ ‘മകന്റെ കുറിപ്പുകള്‍’; പുസ്തകപ്രകാശനം ഇന്ന്

MAKANTE KURIPPUKAL By : ANANTHAPADMANABHAN
MAKANTE KURIPPUKAL
By : ANANTHAPADMANABHAN

പത്മരാജന്‍ എന്ന അതുല്യനായ ചലച്ചിത്രകാരനിലെ പിതൃബിംബത്തെക്കുറിച്ച് മകന്‍ അനന്തപത്മനാഭന്റെ ഓര്‍മ്മകള്‍ അടങ്ങുന്ന പുസ്തകംമകന്റെ കുറിപ്പുകള്‍‘  ഇന്ന്  (21-ഡിസംബര്‍ 2020) പ്രകാശനം ചെയ്യും. തൃശൂര്‍ കേരള സാഹിത്യ അക്കാദമി വൈലോപ്പിള്ളി ഹാളില്‍ വൈകുന്നേരം 4.30ന് നടക്കുന്ന ചടങ്ങില്‍ സാറാജോസഫില്‍ നിന്നും സുഭാഷ് ചന്ദ്രന്‍ പുസ്തകം ഏറ്റുവാങ്ങും.

മോഹന്‍ലാല്‍, ഉണ്ണി മേനോന്‍, ചിത്തിര പണിക്കര്‍, ജെ. ആര്‍. പ്രസാദ്, ഗോപാലന്‍ തുടങ്ങി പലരും പ്രിയ സുഹൃത്തിന്റെ ഓര്‍മ്മകള്‍ പുസ്തകത്തിലൂടെ പങ്കുവയ്ക്കുന്നുണ്ട്. അേദ്ദഹേത്താെടാപ്പം ജീവിച്ച, ്രപവര്‍ത്തിച്ച അേനകമാളുകള്‍ക്ക് ഈ പുസ്തകത്തിലൂടെ പഴയ ഒാര്‍മ്മകളുെട ഋതുേഭദങ്ങൡേലക്കു സ്വയം മടങ്ങിേപ്പാകാനും എന്നത് തീര്‍ച്ച.

മുന്‍മാതൃകകളില്ലാത്ത, അമാനുഷികതകളില്ലാത്ത, മണ്ണില്‍ത്തൊട്ടു നില്‍ക്കുന്ന കഥാപാത്രങ്ങളായിരുന്നു പത്മരാജന്റേത്. അവയ്‌ക്കൊക്കെ അസാധാരണമായൊരു അസ്തിത്വവുമുണ്ട്. അതുകൊണ്ടാണ് അവയില്‍ പലതും വര്‍ഷങ്ങള്‍ക്കിപ്പുറവും പ്രേക്ഷകരുടെയും വായനക്കാരുടെയും മനസ്സുകളില്‍ ഒളിമങ്ങാതെ അങ്ങനെ നിലനില്‍ക്കുന്നതും. ഇപ്പോള്‍ വര്‍ഷങ്ങളിത്ര കഴിഞ്ഞിട്ടും ‘തൂവാനത്തുമ്പികള്‍’ എന്ന സിനിമയും അതിലെ കഥാപാത്രങ്ങളും ഇന്നത്തെ തലമുറയ്ക്കുപോലും ആത്മഹര്‍ഷമുളവാക്കുന്നുണ്ടെങ്കില്‍ അതാണ് ആ ചലച്ചിത്രപ്രതിഭയുടെ മാന്ത്രികതയുടെ ദൃഷ്ടാന്തം.

ചലച്ചിത്ര സംവിധായകന്‍ പത്മരാജന്റെ ഓര്‍മ്മയ്ക്കായി പത്മരാജന്‍ മെമ്മോറിയല്‍ ട്രസ്റ്റ് ഏര്‍പ്പെടുത്തിയ ചലച്ചിത്രസാഹിത്യ പുരസ്‌കാര സമര്‍പ്പണവും 21- ന്  നടക്കും. രാധാലക്ഷ്മി പത്മരാജന്‍ പുരസ്‌കാരങ്ങള്‍ സമ്മാനിക്കും. പത്മരാജന്‍ മെമ്മോറിയല്‍ ട്രസ്റ്റ് സെക്രട്ടറി പ്രദീപ് പനങ്ങാട് പുസ്തകപരിചയം നടത്തും. പത്മരാജന്റെ സുഹൃത്തുക്കളായിരുന്ന ഉണ്ണി മേനോന്‍, ജെ ആര്‍ പ്രസാദ് എന്നിവരെ ചടങ്ങില്‍ ആദരിക്കും.

പുസ്തകം ഓര്‍ഡര്‍ ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.