DCBOOKS
Malayalam News Literature Website

മൈത്രി സ്വാതന്ത്ര്യത്തിന്റെയും സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും സൃഷ്ടി: സുനില്‍ പി ഇളയിടം

‘മൈത്രിയുടെ ചരിത്രജീവിതം’ എന്ന വിഷയത്തില്‍ സാംസ്‌കാരിക വിമര്‍ശകനായ സുനില്‍ പി ഇളയിടം സംസാരിച്ചു. ‘മൈത്രി’ എന്നാല്‍ സ്‌നേഹമാണെന്നും ഈ ആശയത്തെക്കുറിച്ച് Textബുദ്ധമതമാണ് കൂടുതല്‍ സംസാരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ‘സ്വാതന്ത്ര്യവും സമത്വവും മാത്രമുണ്ടാവുമ്പോള്‍ അവിടെ സ്വാര്‍ത്ഥത ഉണ്ടാവുമെന്നും ഇവയോടൊപ്പം സാഹോദര്യവും കൂടിച്ചേരുമ്പോഴാണ് മൈത്രി രൂപപ്പെടുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ജനാധിപത്യം ഒരിക്കലും രാഷ്ട്രീയത്തില്‍ മാത്രം ഒതുങ്ങേണ്ടതല്ല, അത് ഒരു ജീവിതരീതിയാണെന്നള്ള അംബേദ്കറിന്റെ ആശയത്തേയും താന്‍ എന്ന ആന്തരികതയില്‍ ചുരുങ്ങാതെ അപരിലേക്ക് പടര്‍ന്നതാവണം മൈത്രി എന്ന ശ്രീ നാരായണ ഗുരുവിന്റെ വാക്കുകളെയുമാണ് നാം മാതൃകയാക്കേണ്ടത് എന്നും സുനില്‍ പി ഇളയിടം പറഞ്ഞു.

രജിസ്ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി സന്ദര്‍ശിക്കുക

ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ

 

Comments are closed.