‘മഹത്വത്തിലേക്കുള്ള പാതകള്‍’: എ പി ജെ അബ്ദുള്‍ കലാം
ഞാന്‍ തനിച്ചും സഹായിയോടൊത്തുമായി രചിച്ചിട്ടുള്ള മുപ്പത്തിയഞ്ചാമത്തെ പുസ്തകമാണ് ഇപ്പോള്‍ നിങ്ങളുടെ കൈയിലുള്ളത്. ഇതുവരെ എഴുതിയ പുസ്തകങ്ങളില്‍
പലതും ജനപ്രീതി നേടിയവയായിരുന്നു എന്നത് ചാരിതാര്‍ത്ഥ്യജനകമാണ്. അവയില്‍ രണ്ടെണ്ണം – ജ്വലിക്കുന്ന മനസ്സുകള്‍, അഗ്നിച്ചിറകുകള്‍ എന്നിവ ഒരു കോടിയിലേറെ പ്രതികള്‍ വിറ്റഴിഞ്ഞിരിക്കുന്നു. പക്ഷേ, പലപ്പോഴും ഞാന്‍ സ്വയം ചോദിക്കുന്ന ഒരു ചോദ്യമുണ്ട്-ഞാന്‍ വായനക്കാരിലേക്ക് എത്തിക്കാന്‍ ശ്രമിക്കുന്നത് എന്തു സന്ദേശമാണ് എന്ന്. സാമ്പത്തികമായി നമ്മുടെ രാഷ്ട്രത്തിന് എങ്ങനെ വികാസം കൈവരിക്കാം എന്നതിനെക്കുറിച്ചും നമ്മുടെ ഭാരത യുവജനങ്ങള്‍ക്കായുള്ള കര്‍മ്മപദ്ധതികളെക്കുറിച്ചും ചിലപ്പോഴൊക്കെ നമ്മുടെ രാജ്യത്തെ സംഭവങ്ങളെക്കുറിച്ചും ഒക്കെ ഞാന്‍ എഴുതിയിട്ടുണ്ട്. പക്ഷേ, വളരെ പ്രധാനപ്പെട്ട ചിലവ ഞാന്‍ വിട്ടുപോയി എന്ന ഒരു തോന്നല്‍ എനിക്കുണ്ട്. വെറും സാമ്പത്തികമായ ഉന്നമനം മാത്രം ഒരു രാഷ്ട്രത്തെ മഹത്തായ ഒന്നാക്കുകയില്ല എന്ന ആശയമാണ് മഹത്ത്വത്തിലേക്കുള്ള പാതകള്‍ക്കു പുറകിലുള്ളത്. നമ്മുടെ കുടുംബങ്ങളില്‍ നിലനില്ക്കുന്ന മൂല്യാധിഷ്ഠിത രീതികളിലൂടെയും വിദ്യാലയപഠനങ്ങളിലൂടെ പഠിതാക്കള്‍ ആര്‍ജ്ജിക്കുന്ന ഗുണങ്ങളും രാജ്യത്തിന്റെ മൊത്ത സാംസ്‌കാരിക തനിമയും ഒത്തിണങ്ങി രൂപം കൊള്ളുന്ന ദേശീയ സ്വഭാവം എന്നതാണ് ഏറ്റവും സുപ്രധാനമായ ഘടകം.
എ പി ജെ അബ്ദുള്‍ കലാമിന്റെ മഹത്വത്തിലേക്കുള്ള പാതകള്‍ ഇ-ബുക്കായി വായിക്കാന്‍ ക്ലിക്ക് ചെയ്യൂ
Comments are closed.