DCBOOKS
Malayalam News Literature Website

മഹാശ്വേതാ ദേവിയുടെ ചരമവാര്‍ഷികദിനം

സ്വപ്നം കാണാനുള്ള അവകാശമായിരിക്കണം ഒരു പൗരന്റെ ആദ്യത്തെ മൗലികാവകാശം” -മഹാശ്വേതാ ദേവി

സാഹിത്യകാരിയും പത്രപ്രവര്‍ത്തകയുമായ മഹാശ്വേതാ ദേവി 1926 ജനുവരി 14ന് ബംഗ്ലാദേശിന്റെ തലസ്ഥാനമായ ധാക്കയില്‍ ജനിച്ചു. സ്‌കൂള്‍ വിദ്യഭ്യാസം ധാക്കയില്‍ പൂര്‍ത്തിയാക്കിയ മഹാശ്വേതാദേവി വിഭജനത്തെ തുടര്‍ന്നു പശ്ചിമബംഗാളിലേക്ക് കുടിയേറി. വിശ്വഭാരതി സര്‍വ്വകലാശാലയില്‍നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും കല്‍ക്കട്ട സര്‍വകലാശാലയില്‍ നിന്ന് ബിരുദാനന്തര ബിരുദവും നേടി.

1969ല്‍ ബിജോയ്ഖര്‍ കലാലയത്തില്‍ അധ്യാപികയായി ജോലിയില്‍ പ്രവേശിച്ചു. ഇതേ കാലയളവില്‍ പത്രപ്രവര്‍ത്തനവും സൃഷ്ടിപരമായ എഴുത്തും നടത്തിയിരുന്നു. ഝാന്‍സി റാണിയാണ് ആദ്യ കൃതി. ഹജാര്‍ ചുരാഷിര്‍ മാ, ആരണ്യേര്‍ അധികാര്‍, അഗ്‌നി ഗര്‍ഭ, ഛോട്ടി മുണ്ട ഏവം ഥാര്‍ ഥീര്‍, ബഷി ടുഡു, തിത്തു മിര്‍, രുധാലി, ബ്യാധ്ഖണ്ടാ, ദി വൈ വൈ ഗേള്‍ തുടങ്ങിയവയാണ് പ്രധാനകൃതികള്‍.

1979-ല്‍ ‘ആരണ്യേര്‍ അധികാര്‍’ എന്ന നോവലിന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു. 1986-ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ച മഹാശ്വേതാ ദേവിക്ക് 1996-ല്‍ ജ്ഞാനപീഠം ലഭിച്ചു. 1997-ല്‍ മാഗ്‌സസെ അവാര്‍ഡും 2006-ല്‍ പത്മവിഭൂഷണ്‍ പുരസ്‌കാരവും ലഭിച്ചു. 2011-ല്‍ ബംഗാബിഭൂഷണ്‍ പുരസ്‌കാരം നല്‍കി പശ്ചിമബംഗാള്‍ സര്‍ക്കാര്‍ ആദരിച്ചു.2016 ജൂലൈ 28ന് മഹാശ്വേതാ ദേവി അന്തരിച്ചു.

https://dcbookstore.com/authors/mahasweta-devi

Comments are closed.