മഹാരാഷ്ട്രയില്‍ ഇനി പുസ്തകങ്ങള്‍ വസന്തം തീര്‍ക്കും
മഹാരാഷ്ട്രയിലെ ഭിലാര്‍ ഗ്രാമത്തില്‍ പുസ്തകങ്ങള്‍ വസന്തം തീര്‍ത്ത് തുടങ്ങിയിട്ട് അഞ്ച് വര്‍ഷമായി. 2017 മാര്‍ച്ചിലാണ് രാജ്യത്തെ ആദ്യ പുസ്തക ഗ്രാമമെന്ന പേര് മഹാരാഷ്ട്രയിലെ ഭിലാര്‍ ഗ്രാമം സ്വന്തമാക്കിയത്. വിനോദസഞ്ചാരകേന്ദ്രമായ മഹാബലേശ്വറിനും പഞ്ച്ഗനിക്കും സമീപത്തുള്ള ഭിലാറിനെ ബ്രിട്ടനിലെ ഹൈ ഓണ്‍ വൈ പട്ടണത്തിന്റെ മാതൃകയിലാണ് പുസ്തകങ്ങളുടെ ഗ്രാമമാക്കിയിരിക്കുന്നത്. വായനയെ പ്രോല്‍സാഹിപ്പിക്കുന്നതിനും, മറാഠി സാഹിത്യത്തെ പരിപോഷിപ്പിക്കുന്നതിനുമായുള്ള ഭാഗമായിട്ടായിരുന്നു സംസ്ഥാനസര്‍ക്കാരിന്റെ ഉദ്യമം. ഇപ്പോഴിതാ മഹാരാഷ്ട്രയിലെ എല്ലാ ഗ്രാമങ്ങളിലും പുസ്തകഗ്രാമങ്ങള്‍ ആരംഭിക്കാനുള്ള പദ്ധതിയാണ് ജനുവരി നാലിന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ എല്ലാ റവന്യൂ ഡിവിഷനിലെയും ആറ് ഗ്രാമങ്ങള്‍ പുസ്തകഗ്രാമങ്ങളാക്കും. രണ്ടാം ഘട്ടത്തില്‍ പദ്ധതി എല്ലാ ഗ്രമങ്ങളിലേയ്ക്കും വ്യാപിപ്പിക്കും. 197.90 കോടി രൂപയാണ് ഇതിനായി നീക്കിവെച്ചിരിക്കുന്നത്.
മഹാരാഷ്ട്രയില്‍ എത്തുന്നവര്‍ക്ക് ഇനി വായനയ്ക്കായി പ്രത്യേക ഇടം തേടി അലയേണ്ട, അവിടെ ഓരോ മൂലയിലുമുണ്ടാകും അക്ഷരക്കൂട്ടങ്ങള്‍. വിനോദസഞ്ചാരത്തിന് പണ്ടേ പേരുകേട്ട സ്ഥലത്ത് സഞ്ചാരികള്‍ക്ക് ഇതൊരു പുതിയ അനുഭവമാകും സമ്മാനിക്കുക.
Comments are closed.