മോദി സര്‍ക്കാര്‍ ഉത്തരവാദിയെന്ന് ആത്മഹത്യക്കുറിപ്പ്: മഹാരാഷ്ടയില്‍ വീണ്ടും കര്‍ഷക ആത്മഹത്യ
മോദി സര്‍ക്കാരിന് തിരിച്ചടി നല്‍കിക്കൊണ്ട് മഹാരാഷ്ട്രയില്‍ വീണ്ടും കര്‍ഷക ആത്മഹത്യ. ശങ്കര്‍ ബറുവ ചായ് രേ (50) ആണ് സ്വന്തം കൃഷിയിടത്തില്‍ ആത്മഹത്യ ചെയ്തത്. സര്‍ക്കാറാണ് തന്റെ മരണത്തിനുത്തരവാദി എന്ന് ആത്മഹത്യക്കുറിപ്പില്‍ പറയുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേതടക്കം പലരുടെയും പേരുകള്‍ കത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.
ചൊവ്വാഴ്ച രാവിലെയാണ് കര്‍ഷകന്‍ ആത്മഹത്യ ചെയ്തത്. വസന്ത് രാവു നായിക് മെഡിക്കല്‍ കോളജില്‍ നിന്നും ഇദ്ദേഹത്തിന്!റെ മൃതദേഹം ഏറ്റുവാങ്ങാന്‍ വീട്ടുകാര്‍ ഇതുവരെ തയാറായിട്ടില്ല. മോദി നേരിട്ടെത്തി സ്ഥലം സന്ദര്‍ശിക്കണമെന്നാണ് ഇവരുടെ ആവശ്യം. അല്ലെങ്കില്‍ സംസ്ഥാന സര്‍ക്കാറിന്റെ പ്രതിനിധികള്‍ സ്ഥലത്തെത്തി മുഴുവന്‍ നഷ്ടപരിഹാരവും നല്‍കണമെന്ന് ഇവര്‍ ആവശ്യപ്പെടുന്നു.
സര്‍ക്കാറിന്റെ അനാസ്ഥയും ബാങ്കുകളുടെ കെടുകാര്യസ്ഥതയും മൂലം കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളുന്നതിനായി സര്‍ക്കാര്‍ 2017ല്‍ പ്രഖ്യാപിച്ച പദ്ധതിയുടെ നേട്ടം ഭൂരിഭാഗം കര്‍ഷകര്‍ക്കും ലഭിച്ചിട്ടില്ല.
Comments are closed.