DCBOOKS
Malayalam News Literature Website

‘മഹാരാജാസ് അഭിമന്യു-ജീവിതക്കുറിപ്പുകള്‍’; സൈമണ്‍ ബ്രിട്ടോയുടെ ഓര്‍മ്മകള്‍

മഹാരാജസ് കോളേജ് വിദ്യാർഥിയായിരുന്നു അഭിമന്യു കൊല്ലപ്പെട്ടിട്ട് ഇന്ന് മൂന്ന് വർഷം. എസ്എഫ്ഐ ഇടുക്കി ജില്ലാ കമ്മിറ്റി അംഗമായിരിക്കെയാണ് അഭിമന്യു കോളേജ് പരിസരത്ത് വെച്ച് കൊല്ലപ്പെട്ടത്. മഹാരാജാസ് കോളെജ് വിദ്യാര്‍ത്ഥിയായിരുന്ന കൊല്ലപ്പെട്ട അഭിമന്യുവിനെക്കുറിച്ച് അന്തരിച്ച മുന്‍ എം.എല്‍.എയും എഴുത്തുകാരനുമായിരുന്ന സൈമണ്‍ Textബ്രിട്ടോ രചിച്ചമഹാരാജാസ് അഭിമന്യുജീവിതക്കുറിപ്പുകള്‍’ എന്ന
പുസ്തകം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ഡിസി ബുക്‌സാണ് പുസ്തകം പ്രസിദ്ധീകരിച്ചത്.

അഭിമന്യുവിന്റെ കൊലപാതകം വരെ നാലരപ്പതിറ്റാണ്ടോളം എറണാകുളം മഹാരാജാസ് കോളജിന്റെ രാഷ്ട്രീയചലനങ്ങളെ അടുത്തറിഞ്ഞ സൈമണ്‍ബ്രിട്ടോയുടെ ജീവിതക്കുറിപ്പുകളാണ്മഹാരാജാസ് അഭിമന്യു- ജീവിതക്കുറിപ്പുകള്‍’. കവിതയും സിനിമയും സൗഹൃദവും രാഷ്ട്രീയവും നിത്യവും പുലരുന്ന, സര്‍ഗാത്മക യൗവ്വനത്തിന്റെ സ്വപ്‌നഭൂമിയായ മഹാരാജാസ് കോളജിന്റെ രാഷ്ട്രീയജീവചരിത്രംകൂടിയാണ് ബ്രിട്ടോയുടെ ഓര്‍മ്മകള്‍.
കേരളത്തിലെ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തെക്കുറിച്ചുള്ള ഗൗരവപൂര്‍ണമായ ഏതു ചര്‍ച്ചയിലും അറിഞ്ഞും അറിയാതെയും സൈമണ്‍ ബ്രിട്ടോ കടന്നുവരും. കാരണം, സൈമണ്‍ ബ്രിട്ടോ ഒരു സൂചകമാണ്, അതേസമയം ഒരു പ്രതീകവും. പ്രക്ഷുബ്ധമായ, വിപ്ലവപ്രതീക്ഷകള്‍ നിറഞ്ഞുനിന്ന കാലത്തിന്റെ സ്പന്ദനങ്ങള്‍ ഏറ്റുവാങ്ങിയ വിദ്യാര്‍ത്ഥിനേതാവ്. കൊലക്കത്തിക്ക് ഇരയായി ജീവിതം ചക്രക്കസേരയിലേക്ക് പറിച്ചുവയ്‌ക്കേണ്ടി വന്ന ഒരാള്‍.

Comments are closed.