മഹാഭാരത്തിലൂടെ വ്യാസന്‍ പറഞ്ഞു വെച്ചത്
കെ. എല്‍. എഫി.ന്റെ മാംഗോ വേദിയില്‍ മഹാഭാരതമെന്ന ഇതിഹാസത്തെക്കുറിച്ച് ‘മഹാഭാരതം ചില വീണ്ടു വിചാരങ്ങള്‍’ എന്ന വിഷയത്തെ കുറിച്ച് സംസാരിച്ച് പൊതുപ്രവര്‍ത്തകനും എഴുത്തുകാരനുമായ മുല്ലക്കര രത്‌നാകരനും ശശികുമാര്‍ പുറമേരിയും. ചരിത്രത്തോട് ചേര്‍ന്ന് നില്‍ക്കുന്നതാണ് മഹാഭാരതം. വ്യാസന്‍ അവതരിപ്പിച്ച കഥപാത്രങ്ങളെ ഇന്നത്തെ കാലവുമായി പരിശോധിക്കണമെന്നും താന്‍ എഴുതിയ ‘മഹാഭാരതിലൂടെ’ എന്നത് തന്റെ കാഴ്ചപ്പടാണ്. മഹാഭാരതത്തില്‍ കര്‍ണനാണ് താന്‍ കരളില്‍ സൂക്ഷിക്കുന്ന കഥാപാത്രം എന്നും സത്യാവദിയില്‍ തുടങ്ങി ഹിടുംഭിയില്‍ അവസിക്കുന്നതാണ് തന്റെ ‘മഹാഭാരതിലൂടെ’ എന്ന കൃതി എന്നും മുല്ലങ്കര രത്‌നാകരന്‍ പറഞ്ഞു.
ഇതിഹാസങ്ങള്‍ കാലത്തെ അതിജീവിക്കുമെന്നും ഭൂതകാലത്തെ കുറിച്ചും ഭാവി കാലത്തെ കുറിച്ചും വരും കാലത്തെ കുറിച്ചുമാണ് ഇതിഹാസങ്ങള്‍ പറഞ്ഞു വെക്കുന്നതെന്നും ശശികുമാര്‍ പറഞ്ഞു. ഇന്നത്തെ കാലത്ത് ഇനിയൊരു കുരുക്ഷേത്രയുദ്ധം സംഭവിക്കാമെന്നും എല്ലാ കുരുക്ഷേത്രത്തിലും പങ്കെടുക്കുന്നത് സഹോദരന്മാരാണെന്നും വര്‍ഗീയതയുടെ പേരില്‍ ഇങ്ങനെ ഒരു കലാപം ഇവിടെ ഉണ്ടാവരുതെന്നും ആണ് വ്യാസന്‍ പറഞ്ഞു വെക്കുന്നത് എന്നും രത്‌നാകരന്‍ ചര്‍ച്ചയില്‍ പറഞ്ഞു.
Comments are closed.