DCBOOKS
Malayalam News Literature Website

സുനില്‍ പി.ഇളയിടത്തിന്റെ മഹാഭാരതം: സാംസ്‌കാരികചരിത്രം; പ്രീബുക്കിങ് തുടരുന്നു

പ്രശസ്ത പ്രഭാഷകനും എഴുത്തുകാരനും സാംസ്‌കാരികവിമര്‍ശകനുമായ സുനില്‍ പി.ഇളയിടം മഹാഭാരതത്തിന്റെ സാംസ്‌കാരികചരിത്രം എന്ന വിഷയത്തില്‍ നടത്തിയ പ്രഭാഷണങ്ങളുടെ ലിഖിതരൂപമായ മഹാഭാരതം: സാംസ്‌കാരികചരിത്രം ഡി സി ബുക്‌സ് പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കുന്നു. ചരിത്രവത്കരണത്തിന്റെ പല പടവുകളില്‍വെച്ച് മഹാഭാരതത്തെ അഭിസംബോധന ചെയ്യാനുള്ള ശ്രമമാണ് ഈ കൃതി.

മഹാഭാരതത്തിന്റെ ചരിത്ര ജീവിതത്തിലേക്കും സാഹിത്യ സ്വരൂപത്തിലേക്കും തുറന്നു കിടക്കുന്ന വലിയൊരു നടപ്പാതയാണ് സുനില്‍ പി. ഇളയിടത്തിന്റെ മഹാഭാരതം: സാംസ്‌കാരിക ചരിത്രം എന്ന ബൃഹദ് ഗ്രന്ഥം. സുനില്‍ പി. ഇളയിടം നടത്തിയ മഹാഭാരതപ്രഭാഷണങ്ങളുടെ വിപുലീകൃത ലിഖിത രൂപമാണിത്. പാഠചരിത്രം, ഭൗതികചരിത്രം, പാരായണചരിത്രം, വ്യാപനചരിത്രം, ബഹുസ്വരാത്മക ചരിത്രം, ഗീതാചരിത്രം, വിഭാവനചരിത്രം എന്നിങ്ങനെ ഏഴു ഖണ്ഡങ്ങളിലായി മഹാഭാരതത്തെ സമഗ്രമായി അവലോകനം ചെയ്യുകയാണ് ഈ ഗ്രന്ഥം. പല കാലങ്ങളിലും പല ദേശങ്ങളിലും പലതായി ജീവിച്ച ഒരു മഹാഗ്രന്ഥത്തിന്റെ ജീവിത നാള്‍വഴികളും ഗതിഭേദങ്ങളും ഈ ഗ്രന്ഥത്തില്‍ സൂക്ഷ്മമായി രേഖപ്പെടുത്തിയിരിക്കുന്നു. ഒപ്പം ഒരു സാഹിത്യപാഠം എന്ന നിലയില്‍ അതിനുള്ള അനശ്വരതയുടെ ആധാരങ്ങളിലേക്ക് വായനക്കാരെ കൂട്ടിക്കൊണ്ടുപോവുകയും ചെയ്യുന്നു.

‘യദി ഹാസ്തി തദന്യത്ര യന്നേ ഹാസ്തി ന തത് ക്വചിത് ‘ (ഇതിലുള്ളത് ലോകത്ത് പലയിടത്തും കാണാമെങ്കിലും ഇതിലില്ലാത്തത് ലോകത്തെവിടെയും കാണാനാവില്ല ) എന്ന മഹാഭാരതത്തിന്റെ പുകഴ്‌പെറ്റ ഫലശ്രുതിയുടെ പൊരുളെന്ത് എന്നതിന്റെ സമര്‍ത്ഥമായ വിശദീകരണം കൂടിയാണ് ഈ ഗ്രന്ഥം.

ഇതുവരെ ഉണ്ടായിട്ടുള്ള മഹാഭാരതപഠനങ്ങള്‍ വിലയിരുത്തി സമകാലിക ചരിത്രസന്ദര്‍ഭത്തില്‍ മഹാഭാരതത്തെ പ്രതിഷ്ഠിക്കുന്ന മഹാഭാരതം: സാംസ്‌കാരികചരിത്രം ഇപ്പോള്‍ മുന്‍കൂര്‍ ബുക്ക് ചെയ്ത് വായനക്കാര്‍ക്ക് സ്വന്തമാക്കാം. 999 രൂപ മുഖവിലയുള്ള ഹാര്‍ഡ് ബൗണ്ട് കോപ്പികള്‍ (ലിമിറ്റഡ് എഡിഷന്‍) പ്രീബുക്കിങ്ങിലൂടെ 899 രൂപയ്ക്ക് വായനക്കാര്‍ക്ക് ലഭിക്കും.

കേരളത്തിലുടനീളമുള്ള ഡി സി ബുക്‌സ്-കറന്റ് ബുക്‌സ് ശാഖകളിലൂടെ പുസ്തകം പ്രീബുക്ക് ചെയ്യാവുന്നതാണ്.

ഡി സി ബുക്‌സ് ഓണ്‍ലൈന്‍ ബുക്‌സ്റ്റോറില്‍നിന്നും പുസ്തകം പ്രീബുക്ക് ചെയ്യുന്നതിനായി സന്ദര്‍ശിക്കുക.

വിശദവിവരങ്ങള്‍ക്കായി സന്ദര്‍ശിക്കുക: www.dcbooks.com

Comments are closed.