സുനില്‍ പി.ഇളയിടത്തിന്റെ മഹാഭാരതം: സാംസ്‌കാരികചരിത്രം; ബുക്ക് ടൂര്‍ തിരുവനന്തപുരത്ത് ആരംഭിക്കുന്നു
പ്രശസ്ത പ്രഭാഷകനും എഴുത്തുകാരനും സാംസ്‌കാരികവിമര്‍ശകനുമായ സുനില്‍ പി.ഇളയിടത്തിന്റെ മഹാഭാരതം: സാംസ്‌കാരികചരിത്രം എന്ന ഏറ്റവും പുതിയ കൃതിയെ ആസ്പദമാക്കി സംഘടിപ്പിക്കുന്ന ബുക്ക് ടൂര്‍ തിരുവനന്തപുരത്തുനിന്നും ആരംഭിക്കുന്നു. 2020 മാര്‍ച്ച് അഞ്ചാം തീയതി മാനവീയം വീഥിയില്‍ വൈകിട്ട് അഞ്ചു മണിക്ക് സംഘടിപ്പിക്കുന്ന പരിപാടിയില്‍ പ്രശസ്ത ചരിത്രകാരനും എം.ജി.സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സലറുമായ ഡോ.രാജന്‍ ഗുരുക്കള്‍, സുനില്‍ പി.ഇളയിടം എന്നിവര്‍ പങ്കെടുക്കുന്നു. മറവിയിലാണ്ട മഹാഭാരതം: പേര്‍ഷ്യന്‍ മഹാഭാരതത്തെക്കുറിച്ച് ചില ആലോചനകള്‍ എന്നീ വിഷയങ്ങളിലുള്ള ചര്‍ച്ചയും ഇവിടെവെച്ച് സംഘടിപ്പിച്ചിട്ടുണ്ട്.
മഹാഭാരതത്തിന്റെ സാംസ്‌കാരികചരിത്രം എന്ന വിഷയത്തില്‍ ഡോ.സുനില്‍ പി.ഇളയിടം കേരളത്തിനകത്തും പുറത്തുമായി നടത്തിയ പ്രഭാഷണങ്ങളുടെ ലിഖിതരൂപമായ മഹാഭാരതം: സാംസ്‌കാരികചരിത്രം ഡി സി ബുക്‌സാണ് പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ചരിത്രവത്കരണത്തിന്റെ പല പടവുകളില്‍വെച്ച് മഹാഭാരതത്തെ അഭിസംബോധന ചെയ്യാനുള്ള ശ്രമമാണ് ഈ കൃതി. മാനവികതയുടെ സാംസ്‌കാരികപൈതൃകം ഉദ്‌ഘോഷിക്കുന്ന മഹാകൃതിയിലൂടെ നാനാവിധമായ മനുഷ്യാവസ്ഥകളെയും സമകാലികസ്ഥിതിവിശേഷങ്ങളെയും ഇതില്‍ അപഗ്രഥനം ചെയ്യുന്നു.
Comments are closed.