‘മഹാഭാരതം ഒരു സ്വതന്ത്ര സോഫ്റ്റ്‌വെയര്‍’: കെ.സി നാരായണന്‍
കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ അഞ്ചാം പതിപ്പില്‍ തൂലിക വേദിയില്‍ ‘മഹാഭാരതം ഒരു സ്വതന്ത്ര സോഫ്റ്റ്‌വെയര്‍’ എന്ന പുസ്തകത്തെ ആധാരമാക്കി നടന്ന ചര്‍ച്ചയില്‍ കെ.സി നാരായണന്‍, എം.എന്‍. കാരശ്ശേരി എന്നിവര്‍ പങ്കെടുത്തു. മഹാഭാരതം എന്നത് ലോകത്തിലെ ഏറ്റവും വലിയ സാഹിത്യ കൃതിയാണ്. തന്റെ പുസ്തകം മതപ്രചാരണത്തിനോ മതസ്ഥാപനത്തിനോ വേണ്ടിയല്ല, മറിച്ച് വായനയ്ക്കു മാത്രമാണ് രചിച്ചതെന്ന് കെ.സി. നാരായണന്‍ പറഞ്ഞു.
ഇതിഹാസ കൃതികള്‍ പ്രത്യേക രാഷ്ട്രനിര്‍മ്മാണത്തിന് അനുകൂലമാവുമോയെന്ന ചോദ്യത്തിന്, വായന ഏവരുടെയും സ്വാതന്ത്ര്യമാണെന്ന് കെ.സി.നാരായണനും എം.എന്‍ കാരശ്ശേരിയും മറുപടി നല്‍കി.
‘രാഷ്ട്രീയ ലാഭത്തിന് ഉപയോഗിച്ചതുകൊണ്ട് ഇതിനെ (മഹാഭാരതം, രാമായണം തുടങ്ങിയവ) വായിക്കാതിരിക്കാന്‍ പറ്റില്ല, എന്റെ സ്വാതന്ത്ര്യത്തിന്റെ ഭാഗമാണ്’ എന്ന് എം.എന്‍ കാരശ്ശേരി പറഞ്ഞു. അവര്‍ക്ക് ഉപകാരപ്പെടുന്ന രീതിയിലായാല്‍ അതിനെ വിമര്‍ശിക്കാമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
Comments are closed.