DCBOOKS
Malayalam News Literature Website

മാജിക് ഓവന്‍- പാചകവിധികള്‍

കൈരളി ചാനല്‍ മാജിക് ഓവന്‍ പരിപാടിയിലൂടെ ശ്രദ്ധേയയായ ലക്ഷ്മി നായരുടെ പുസ്തകമാണ് പാചകവിധികള്‍. പാചകകലയില്‍ വൈവിധ്യം നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഉത്തമഗ്രന്ഥമാണിത്.

വെജിറ്റേറിയന്‍- നോണ്‍ വെജിറ്റേറിയന്‍ വിഭവങ്ങള്‍, പലഹാരങ്ങള്‍, നാം നിത്യേന ഉപയോഗിക്കുന്ന വിഭവങ്ങള്‍ തുടങ്ങി പലതരത്തിലുള്ള നൂതനവിഭവങ്ങളും തയ്യാറാക്കാനുള്ള പാചകവിധികളാണ് ഇതില്‍ ചേര്‍ത്തിട്ടുള്ളത്. പാചകം ചെയ്യാന്‍ അറിയാത്തവര്‍ക്കുപോലും പരീക്ഷിച്ചുനോക്കാവുന്ന വിധത്തില്‍ തയ്യാറാക്കിയിരിക്കുന്ന റെസിപ്പികള്‍. പാചകകലയില്‍ പ്രാവീണ്യം നേടാന്‍ സഹായിക്കുന്ന കൃതി.

പനീര്‍ ബട്ടര്‍ മസാല, വെണ്ടയ്ക്ക പാല്‍കറി, ഡേറ്റ്‌സ് പിക്കിള്‍, ഗോപി മഞ്ചൂരിയന്‍, വെജിറ്റബിള്‍ സ്പ്രിങ് റോള്‍സ്, കത്തിരിക്ക വറുത്തത്, ഫ്രൈഡ് പൊട്ടറ്റോസ്, കടലക്കറി, മക്രോണി സ്റ്റു, മിക്‌സ്ഡ് ദാല്‍ഫ്രൈ തുടങ്ങി 216ല്‍ പരം പാചകവിധികള്‍ ഈ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മാജിക് ഓവന്‍- പാചകവിധികളുടെ ഇരുപത്തിയെട്ടാം പതിപ്പാണ് ഇപ്പോള്‍ വിപണിയിലുള്ളത്.

Comments are closed.