പാചകകലയില്‍ വൈദഗ്ദ്ധ്യം ആഗ്രഹിക്കുന്നവര്‍ക്ക്
കൈരളി ചാനലില്‍ മാജിക് ഓവന്‍ പരിപാടിയിലൂടെ ശ്രദ്ധേയയായ ഡോ. ലക്ഷ്മി നായരുടെ പാചകക്കുറിപ്പുകള്‍ അടങ്ങിയ പുസ്തകമാണ് മാജിക് ഓവന്‍ പാചകകല. അടുക്കളയില്‍ വ്യത്യസ്തതകള്‍ പരീക്ഷിക്കാന്‍ താത്പര്യമുള്ളവര്‍ക്ക് തീര്‍ച്ചയായും പ്രയോജനപ്രദമായ പുസ്തകമാണിത്.
വെജിറ്റേറിയന്‍-നോണ്‍ വെജിറ്റേറിയന്‍ വിഭവങ്ങള്‍, പലഹാരങ്ങള്‍, സൂപ്പുകള്‍, ജ്യൂസുകള്‍,സാലഡുകള്‍, അച്ചാറുകള്‍, പായസങ്ങള്‍, പുഡ്ഡിങ്ങുകള്‍ തുടങ്ങി പരമ്പരാഗതവും ഒപ്പം നൂതനവുമായ വിഭവങ്ങള്‍ തയ്യാറാക്കാനുള്ള പാചകവിധികളാണ് ഇതില്‍ ചേര്‍ത്തിട്ടുള്ളത്. പാചകം ചെയ്യാന്‍ അറിയാത്തവര്‍ക്കുപോലും പരീക്ഷിച്ചുനോക്കാവുന്ന വിധത്തില്‍ തയ്യാറാക്കിയിരിക്കുന്ന റെസിപ്പികള്‍. പാചകകലയില്‍ പ്രാവീണ്യം നേടാന്‍ സഹായിക്കുന്ന ഒരുത്തമസഹായിയാണ് ഈ കൃതി.
ചെറുപരിപ്പ് പുഴുക്ക്, പാലക്ക് സാമ്പാര്‍, മത്തങ്ങാ പാലുകറി, ചക്ക എരിശ്ശേരി, ടൊമാറ്റോ പനീര്‍ കറി, നവരത്‌ന കുറുമ, ചില്ലി പനീര്‍, മുട്ട ബുര്‍ജി, മീന്‍ അവിയല്‍, കരിമീന്‍ മപ്പാസ്, പ്രോണ്‍ ഡം ഡം, ജിഞ്ചര്‍ ഗാര്‍ലിക് ഫിഷ് കറി , ബീഫ് ഡ്രാഗണ്‍, മുട്ട പറോട്ട, തേങ്ങ കൊഴുക്കട്ട, ഇറച്ചി അട, മുട്ട കേക്ക്, കാബേജ് സൂപ്പ്, ഐസ്ഡ് ടീ, മിക്‌സഡ് വെജിറ്റബിള്‍ പിക്കിള്‍, സ്റ്റഫ്ഡ് കണവ, ചവ്വരി കുറുക്ക്, മധുരപ്പുഴുക്ക്,ബട്ടര്‍ കേക്ക്, കോക്കനട്ട് കേക്ക്, ഫലൂഡ, കല്‍ക്കണ്ടം പായസം, പുതിന മോരുകറി തുടങ്ങി അനേകം പാചകക്കുറിപ്പുകള്‍ ഈ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
Comments are closed.