DCBOOKS
Malayalam News Literature Website

അകലെയല്ലാത്ത ആകാശം തേടി, അതിരുകൾ ഇല്ലാത്ത സ്വാതന്ത്ര്യം തേടി…

ബിനീഷ് പുതുപ്പണത്തിന്റെ ഏറ്റവും പുതിയ  നോവൽ ‘മധുരവേട്ട’ ക്ക്  ശ്യാം സോർബ എഴുതിയ വായനാനുഭവം

പ്രേമനഗരം എന്ന ബെസ്റ്റ് സെല്ലർ പുസ്തകത്തിന് ശേഷം ബിനീഷ് പുതുപ്പണം എഴുതിയ നോവൽ ആണ് ‘മധുരവേട്ട’. ആദ്യ വരിയിൽ Textപറഞ്ഞതുപോലെ ഏറ്റവും ലളിതമായി ഒറ്റ ഇരിപ്പിൽ വായിച്ചു പൂർത്തിയാക്കാൻ സാധിക്കുന്ന അത്രയും ലളിതമായ ഭാഷയും, വിഷയാവതരണവും ആണ് സ്വീകരിച്ചിരിക്കുന്നത്. നോവലിൽ പ്രതിപാദിക്കുന്ന പല കാര്യങ്ങളും നമ്മൾ കണ്ടതോ കേട്ടതോ ഒക്കെ തന്നെ ആണ് എന്നത്, ഈ നോവലും കഥാപാത്രങ്ങൾ ആയ നൂറയും ആതിരയും ഹസീനയും നെറിയും രജനിയും നമുക്ക് ഒരു തരത്തിലുമുള്ള അപരിചിതത്വങ്ങളെ നൽകുന്നില്ല എന്നത് ഒരു വായനക്കാരനെ ഈ നോവലിലേക്ക് കൂടുതൽ ആകർഷിച്ചേക്കാം. ആയതിനാൽ തന്നെ സമയമെടുത്തുള്ള ഒരു പഠനവും എഴുത്തും ഈ നോവൽ കൂടുതൽ അർഹിക്കുന്നുണ്ട്.

“അകലെയല്ലാത്ത ആകാശം തേടി, അതിരുകൾ ഇല്ലാത്ത സ്വാതന്ത്ര്യം തേടി” രാത്രിയിൽ വേട്ടക്ക് കേറിയ പെണ്ണുങ്ങൾ എന്തൊക്കെയോ പറഞ്ഞു വെക്കുന്നുണ്ട്. അത് വളരെ വ്യക്തമായി, ലളിതമായി വായിച്ചെടുക്കാം ആദ്യാവസാനം ഇതിൽ. ആൺ മേൽക്കോയ്‌മകൾ കയ്യടക്കുന്ന ഭൂമിയിൽ, സകലതും തങ്ങൾക്ക് കൂടെ ഉള്ളതാണ് എന്ന സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തുന്ന പെണ്ണുങ്ങളെ അത്ര പെട്ടന്ന് മനസിലാക്കണം എന്നില്ല…. സമയം എടുത്ത്, ആലോചിച്ചു മനസിലാക്കിയാൽ പോലും പലർക്കും മനസിലാകണം എന്നില്ല, ഇനി മനസിലായാലും പലരും അത് കാണിക്കണം എന്നുമില്ല…

എന്തായാലും കാടടച്ചു വെടി വെച്ച മേരിയും കൂട്ടുകാരും മുഷിപ്പിക്കില്ല……

ബിനീഷ് പുതുപ്പണത്തിന്റെ പുസ്തകങ്ങള്‍ക്കായി ക്ലിക്ക് ചെയ്യൂ

Comments are closed.