DCBOOKS
Malayalam News Literature Website

കല്‍ക്കരിപ്പാടം അഴിമതി: മധു കോഡക്ക് മൂന്നുവര്‍ഷം തടവ്

ഝാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി മധു കോഡക്ക് കല്‍ക്കരിപ്പാടം അഴിമതിക്കേസില്‍ മൂന്നുവര്‍ഷം തടവുശിക്ഷ. കല്‍ക്കരി മന്ത്രാലയം മുന്‍ സെക്രട്ടറി എച്ച്. സി ഗുപ്ത, ഝാര്‍ഘണ്ഡിലെ മുന്‍ ചീഫ് സെക്രട്ടറി എ.കെ ബസു, കോഡയുടെ വിശ്വസ്തനായി അറിയപ്പെട്ടിരുന്ന വിജയ് ജോഷി എന്നിവര്‍ക്കും മൂന്നുവര്‍ഷം തടവുശിക്ഷ കോടതി വിധിച്ചിട്ടുണ്ട്.

ന്യൂഡല്‍ഹിയിലെ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. തടവുശിക്ഷക്ക് പുറമെ മധു കോഡക്ക് 25 ലക്ഷവും ഗുപ്ത, ഒരു ലക്ഷവും പിഴ അടക്കണം. ഝാര്‍ഖണ്ഡിലെ കല്‍ക്കരിപ്പാടം കൊല്‍ക്കത്ത ആസ്ഥാനമായ സ്വകാര്യ കമ്പനിക്ക് അനുവദിച്ചതുമായി ബന്ധപ്പെട്ട് അഴിമതി, ക്രിമിനല്‍ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് പ്രത്യേക കോടതിയുടെ ശിക്ഷ.

ശിക്ഷാവിധിക്കെതിരെ പ്രതികള്‍ക്ക് ഹൈക്കോടതിയെ സമീപിക്കാം. ഇതിനായി പ്രതികള്‍ക്ക് രണ്ട് മാസത്തെ ജാമ്യം അനുവദിച്ചിട്ടുണ്ട്.

 

Comments are closed.