‘മാധവിക്കുട്ടിയുടെ കഥകള്‍ സമ്പൂര്‍ണ്ണം’ 20% വിലക്കുറവില്‍! വേഗമാകട്ടെ ഇനി ഒരു ദിവസം കൂടി മാത്രം
അക്ഷരങ്ങളിലൂടെ പ്രണയത്തിന്‍റെ നോവുകള്‍ വരച്ചിട്ട എഴുത്തുകാരി മാധവിക്കുട്ടിയുടെ ‘മാധവിക്കുട്ടിയുടെ കഥകള്‍ സമ്പൂര്‍ണ്ണം’ ആകര്‍ഷകമായ വിലക്കുറവില്‍ സ്വന്തമാക്കാന്‍ വായനക്കാര്‍ക്കിതാ നാളെ കൂടി അവസരം.
മാധവിക്കുട്ടിയുടെ കഥകള്‍ സമാഹരിച്ച് ഡിസി ബുക്‌സ് പുറത്തിറക്കിയ 899 രൂപാ മുഖവിലയുള്ള ‘മാധവിക്കുട്ടിയുടെ കഥകള്‍ സമ്പൂര്‍ണ്ണം’ 20% വിലക്കുറവില്‍ 699 രൂപയ്ക്ക് വായനക്കാര്‍ക്ക് ഇപ്പോള്‍ സ്വന്തമാക്കാം. ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറില്‍ നാളെ കൂടി ഈ ഓഫര്‍ ലഭ്യമാകും.
പ്രണയത്തിന്റെയും ഹൃദയബന്ധങ്ങളുടെയും സാമൂഹിക ജീവിതത്തിന്റെയും കാലാതീതമായ കഥകള്‍ പറഞ്ഞുകൊണ്ട് മനുഷ്യമനസ്സിന്റെ ലോലതലങ്ങള്‍ അനാവൃതമാക്കിയ കഥാകാരിയായിരുന്നു മാധവിക്കുട്ടി.
കലാപഭരിതമായ സ്‌നേഹബലികളും ബാല്യഭാവനകളുടെ മനോയുക്തികളും മാതൃബോധത്തിന്റെ ആസക്തികളും ആത്മരഹസ്യങ്ങളുടെ ഹിമാനികളും നിറഞ്ഞ ഒരു പ്രദേശമാണ് മാധവിക്കുട്ടിയുടെ കഥകള്‍. ഭാവുകത്വപരിണാമങ്ങള്‍ക്കൊപ്പവും അവയെക്കവിഞ്ഞും ഈ കഥകള്‍ പുതിയ വായനകള്‍ക്കുള്ള തുറമുഖമാകുന്നു. സ്‌നേഹാതുരമായ പനനിലാവും കാമനകളുടെ തീക്ഷ്ണവാതങ്ങളും അതില്‍ അപൂര്‍വ ഋതുപ്പകര്‍ച്ചകള്‍ നല്‍കുന്നു. സ്‌ത്രൈണതയുടെ സ്വത്വാഘോഷം ഉയിരിനെയും ചമയിക്കുന്ന ഈ കഥകളിലൂടെ പുതിയൊരു അനുഭവസത്തയിലേക്ക് വായനക്കാര്‍ സഞ്ചരിക്കുന്നു.
Comments are closed.