മാധവിക്കുട്ടി ; അക്ഷരങ്ങളിലൂടെ പ്രണയത്തിന്‍റെ നോവുകള്‍ വരച്ചിട്ട എഴുത്തുകാരി

By : MADHAVIKKUTTY
അക്ഷരങ്ങളിലൂടെ പ്രണയത്തിന്‍റെ നോവുകള്‍ വരച്ചിട്ട എഴുത്തുകാരി മാധവിക്കുട്ടിയുടെ ‘മാധവിക്കുട്ടിയുടെ കഥകള്‍ സമ്പൂര്‍ണ്ണം’ ആകര്‍ഷകമായ വിലക്കുറവില്‍ സ്വന്തമാക്കാന്‍ വായനക്കാര്‍ക്കിതാ ഒരു സുവര്‍ണ്ണാവസരം. മാധവിക്കുട്ടിയുടെ കഥകള്‍ സമാഹരിച്ച് ഡിസി ബുക്‌സ് പുറത്തിറക്കിയ 899 രൂപാ മുഖവിലയുള്ള ‘മാധവിക്കുട്ടിയുടെ കഥകള്‍ സമ്പൂര്‍ണ്ണം’ 25% വിലക്കുറവില്‍ 675 രൂപയ്ക്ക് വായനക്കാര്‍ക്ക് ഇപ്പോള്‍ സ്വന്തമാക്കാം. ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറില്‍ നാളെ (26 സെപ്തംബര്‍ 2020)
കൂടി വരെ മാത്രമാകും ഈ ഓഫര്‍ ലഭ്യമാവുക.
പ്രണയത്തിന്റെയും ഹൃദയബന്ധങ്ങളുടെയും സാമൂഹിക ജീവിതത്തിന്റെയും കാലാതീതമായ കഥകള്‍ പറഞ്ഞുകൊണ്ട് മനുഷ്യമനസ്സിന്റെ ലോലതലങ്ങള്‍ അനാവൃതമാക്കിയ കഥാകാരിയായിരുന്നു മാധവിക്കുട്ടി.
കലാപഭരിതമായ സ്‌നേഹബലികളും ബാല്യഭാവനകളുടെ മനോയുക്തികളും മാതൃബോധത്തിന്റെ ആസക്തികളും ആത്മരഹസ്യങ്ങളുടെ ഹിമാനികളും നിറഞ്ഞ ഒരു പ്രദേശമാണ് മാധവിക്കുട്ടിയുടെ കഥകള്‍. ഭാവുകത്വപരിണാമങ്ങള്‍ക്കൊപ്പവും അവയെക്കവിഞ്ഞും ഈ കഥകള്‍ പുതിയ വായനകള്‍ക്കുള്ള തുറമുഖമാകുന്നു. സ്‌നേഹാതുരമായ പനനിലാവും കാമനകളുടെ തീക്ഷ്ണവാതങ്ങളും അതില്‍ അപൂര്‍വ ഋതുപ്പകര്‍ച്ചകള്‍ നല്‍കുന്നു. സ്‌ത്രൈണതയുടെ സ്വത്വാഘോഷം ഉയിരിനെയും ചമയിക്കുന്ന ഈ കഥകളിലൂടെ പുതിയൊരു അനുഭവസത്തയിലേക്ക് വായനക്കാര്‍ സഞ്ചരിക്കുന്നു.
Comments are closed.