‘മാക്കം എന്ന പെണ്‍തെയ്യം’ വ്യത്യസ്തമായ ഒരു വായനാനുഭവം, വീഡിയോ
അംബികാസുതന്‍ മാങ്ങാടിന്റെ ഏറ്റവും പുതിയ നോവല്‍ ‘മാക്കം എന്ന പെണ്‍തെയ്യം’ ത്തിന്റെ സംക്ഷിപ്ത രൂപം ആവിഷ്‌കരിക്കുന്ന വീഡിയോ ശ്രദ്ധേയമാകുന്നു. കാസര്‍ഗോഡ് ഗവണ്‍മെന്റ് കോളേജിലെ ഒന്നാം വര്‍ഷ ബി എ മലയാള വിദ്യാര്‍ഥിനി ചിത്ര ടീ എഴുതിയ വായനാക്കുറിപ്പിന്റെ പിന്‍ബലത്തിലാണ് വീഡിയോ. ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്ന വീഡിയോ വായനാനുഭവം ഇതോടകം നിരവധിയാളുകള്‍ കാണുകയും പങ്കുവെക്കുകയും ചെയ്തു.
സാമൂഹ്യജീവിതത്തിന്റെയും കുടുംബജീവിതത്തിന്റെയും ദുരന്തഭൂമികയില്‍നിന്ന് തെയ്യമായി ഉയിര്‍ക്കുന്ന മനുഷ്യരുടെ കഥകളാല്‍ നിറഞ്ഞ സാംസ്‌കാരിക ജീവിതമാണ് ഉത്തരകേരളത്തിനുള്ളത്. അവിടെനിന്നും ഉയിര്‍ക്കൊണ്ട ഒരു പെണ്‍തെയ്യംകടാങ്കോട് മാക്കം. പുരുഷാധികാരത്തിന്റെയും കുടുംബാധികാരത്തിന്റെയും കാര്‍ക്കശ്യത്താല്‍ ദാരുണമായി കൊലചെയ്യപ്പെടുന്ന മാക്കത്തിന്റെ ജീവിതകഥ പറയുന്ന നോവലാണ് ‘മാക്കം എന്ന പെണ്‍തെയ്യം’. ഉത്തരകേരളത്തിന്റെ ഭാഷാസവിശേഷതകളും ആചാരാനുഷ്ഠാനങ്ങളും ജീവിതപരിസരങ്ങളും സൂക്ഷ്മമായി വിന്യസിക്കപ്പെടുന്ന നോവല്‍.
പുസ്തകം വാങ്ങാന്‍ സന്ദര്‍ശിക്കൂ
പുസ്തകം ഇ-ബുക്കായി വായിക്കാന്‍ ക്ലിക്ക് ചെയ്യൂ
Comments are closed.