അംബികാസുതന്‍ മാങ്ങാടിന്റെ ‘മാക്കം എന്ന പെണ്‍തെയ്യം’; ഇപ്പോള്‍ വായിക്കാം ഇ-ബുക്കായും
അംബികാസുതന്‍ മാങ്ങാടിന്റെ ഏറ്റവും പുതിയ പുസ്തകം ‘മാക്കം എന്ന പെണ്‍തെയ്യം‘
ഇപ്പോള്‍ ഇ-ബുക്കായും വായിക്കാം.
സാമൂഹ്യജീവിതത്തിന്റെയും കുടുംബജീവിതത്തിന്റെയും ദുരന്തഭൂമികയില്‍നിന്ന് തെയ്യമായി ഉയിര്‍ക്കുന്ന മനുഷ്യരുടെ കഥകളാല്‍ നിറഞ്ഞ സാംസ്‌കാരിക ജീവിതമാണ് ഉത്തരകേരളത്തിനുള്ളത്. അവിടെനിന്നും ഉയിര്‍ക്കൊണ്ട ഒരു പെണ്‍തെയ്യംകടാങ്കോട് മാക്കം. പുരുഷാധികാരത്തിന്റെയും കുടുംബാധികാരത്തിന്റെയും കാര്‍ക്കശ്യത്താല്‍ ദാരുണമായി കൊലചെയ്യപ്പെടുന്ന മാക്കത്തിന്റെ ജീവിതകഥ പറയുന്ന നോവലാണ് ‘മാക്കം എന്ന പെണ്‍തെയ്യം’. ഉത്തരകേരളത്തിന്റെ ഭാഷാസവിശേഷതകളും ആചാരാനുഷ്ഠാനങ്ങളും ജീവിതപരിസരങ്ങളും സൂക്ഷ്മമായി വിന്യസിക്കപ്പെടുന്ന നോവല്‍.
Comments are closed.