DCBOOKS
Malayalam News Literature Website

മ ലിറ്റററി കഥാ പുരസ്കാരം സുഭാഷ് ഒട്ടുംപുറത്തിന്

 

 

 

യൂത്ത് ലീഗ് മലപ്പുറത്ത് നടത്തിയ മ ലിറ്ററേച്ചർ ആൻ്റ് കൾച്ചറൽ ഫെസ്റ്റിവലിനോട് അനബന്ധിച്ച് പ്രഖ്യാപിച്ച മ ലിറ്റററി കഥാ പുരസ്കാരം ഡി സി ബുക്സ് പ്രസിദ്ധീകരിച്ച സുഭാഷ് ഒട്ടുംപുറത്തിന്റെ പ്രതിവിഷം എന്ന കഥാസമാഹാരത്തിന് അർഹമായി. പതിനായിരം രൂപയും ഫലകവുമാണ് അവാർഡ്.

അന്തിമയങ്ങിയതിനുശേഷം, പ്രതിവിഷം, അതിരൂപ, ജിന്ന്, കവിത, ഒരിക്കലൊരു ഗ്രാമത്തില്‍, ഉഭയജീവിയുടെ ആത്മകഥ, പാഴ്ച്ചെടികളുടെ പൂന്തോട്ടം എന്നിങ്ങനെ എട്ട് ചെറുകഥകളാണ് ഈ പുസ്തകത്തില്‍ സമാഹരിച്ചിരിക്കുന്നത്.

മലപ്പുറം ജില്ലയിലെ താനൂരിൽ, ഒട്ടുംപുറം എന്ന ഗ്രാമത്തിൽ ജനിച്ച സുഭാഷ് തിരിച്ചു കിട്ടിയ പുഴ, ഒരേ കടലിലെ കപ്പലുകൾ തുടങ്ങിയ കഥാസമാഹാരങ്ങൾ രചിച്ചിട്ടുണ്ട്.

Leave A Reply