DCBOOKS
Malayalam News Literature Website

എം.ടിയുടെ കഥാപ്രപഞ്ചത്തിലൂടെ…

മലയാളികള്‍ക്ക് പരിചയപ്പെടുത്തലുകള്‍ ആവശ്യമില്ലാത്ത സാഹിത്യകാരനാണ് എം ടി വാസുദേവന്‍ നായര്‍. അദ്ദേഹത്തിന്റെ സാഹിത്യ തപസ്യയില്‍ വിടര്‍ന്ന കഥാമലരുകള്‍ എന്നും വായനക്കാര്‍ക്ക് വേറിട്ട വായനാനുഭവം സമ്മാനിക്കുന്നവയാണ്. Textഅരനൂറ്റാണ്ടിലധികമായി വായനക്കാര്‍ നെഞ്ചിലേറ്റിയ അദ്ദേഹത്തിന്റെ കഥാപ്രപഞ്ചത്തിലെ വിശിഷ്ടകഥകള്‍ സമാഹരിച്ചിരിക്കുന്ന പുസ്തകമാണ് എംടിയുടെ കഥകള്‍.  കുട്ട്യേടത്തി, ഓപ്പോള്‍, ഇരുട്ടിന്റെ ആത്മാവ്, നിന്റെ ഓര്‍മയ്ക്ക് എന്നിങ്ങനെ അദ്ദേഹത്തിന്റെ കഥകള്‍ ഓരോന്നും ഓരോ മലയാളിയുടെ മനസിലും ഗൃഹാതുരത്വത്തിന്റെ നനുത്ത ഓര്‍മ്മകള്‍ പകര്‍ന്നു നല്‍കുന്നവയാണ്.

മനുഷ്യഹൃദയത്തിലേക്ക് തുളച്ചുകയറുന്ന ശുദ്ധ സാഹിത്യമാണ് എംടിയുടേത്. കഥയിൽ പുതിയൊരു വസന്തം വിടർത്തി മലയാള കഥാരംഗത്തെ അടിമുടി നവീകരിച്ച കഥാകാരനാണ് എംടി. അരനൂറ്റാണ്ടിലേറെയായി വായനക്കാർ അദ്ദേഹത്തിന്റെ കഥകൾ നിരന്തരം വായിച്ചുകൊണ്ടിരിക്കുന്നു.

അനുവാചകഹൃദയങ്ങളെ വായനയുടെആഴങ്ങളിലേക്ക് ആഴ്ത്തുന്ന കഥാസമാഹാരം. 2012 നവംബറിലാണ് എംടിയുടെ കഥകൾ ഡിസി ബുക്സ് ആദ്യമായി പ്രസിദ്ധീകരിച്ചത്.

ഏറ്റവും മികച്ച തിരക്കഥാകൃത്തിനുളള സംസ്ഥാന, ദേശീയ അവാര്‍ഡുകള്‍ പല തവണ നേടിയ എം.ടി 1974ലെ ദേശീയ അവാര്‍ഡ് നേടിയ നിര്‍മാല്യം, ബന്ധനം, വാരിക്കുഴി, മഞ്ഞ്, കടവ്, ഒരു ചെറുപുഞ്ചിരി എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തു. മികച്ച സംവിധായകനുളള സംസ്ഥാന ചലച്ചിത്ര അവാര്‍ഡു ലഭിച്ചിട്ടുള്ള അദ്ദേഹത്തിന് കലിക്കറ്റ് സര്‍വകലാശാല ഡി.ലിറ്റ് ബഹുമതി നല്‍കി ആദരിച്ചിട്ടുണ്ട്. 1996-ല്‍ ജ്ഞ്ഞാനപീഠ പുരസ്‌കാരം ലഭിച്ചു.

ഡി സി ബുക്സ് പ്രസിദ്ധീകരിച്ചിരിക്കുന്ന എം.ടി. വാസുദേവൻ നായരുടെ കൃതികള്‍

Comments are closed.