DCBOOKS
Malayalam News Literature Website

കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ മൂന്നാം പതിപ്പിന് ഫെബ്രുവരി 8ന് തിരിതെളിയും

ഡി സി കിഴക്കെമുറി ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ മൂന്നാം പതിപ്പിന് ഫെബ്രുവരി 7 ന് വൈകിട്ട് 6.30 ന് ആരംഭിക്കുന്ന ഖവാലി സംഗീത രാത്രിയോടെ തിരശ്ശീല ഉയരും. ഫെബ്രുവരി 8ന് വൈകിട്ട് 5.30ന് എം ടി വാസുദേവന്‍നായര്‍ ഔപചാരികമായി തിരിതെളിക്കുന്നതോടെ സാംസ്‌കാരികോത്സവവേദിയുണരും. ഫെസ്റ്റിവല്‍ ഡയറക്ടര്‍ കെ.സച്ചിദാനന്ദന്‍, എ പ്രദീപ്കുമാര്‍ എംഎല്‍എ, തോട്ടത്തില്‍ രവീന്ദ്രന്‍(കോഴിക്കോട് മേയര്‍), റോമില ഥാപ്പര്‍, ബ്രൈന്‍ മെക്കല്‍ഡസ് (Ambassador of Ireland to India), ക്ലൊഡിയ കള്‍സര്‍( Vice President, Frankfurt Book Fair) യു വി ജോസ് ഐഎസ്, സാം സന്തോഷ്, വിനോദ് നമ്പ്യാര്‍ തുടങ്ങിയവര്‍ ഉദ്ഘാടനചടങ്ങില്‍ പങ്കെടുക്കും.

‘വിയോജിപ്പുകളില്ലെങ്കില്‍ ജനാധിപത്യവുമില്ല’ എന്നതാണ് കെഎല്‍എഫ് മൂന്നാം പതിപ്പിന്റെ മുഖവാക്യം. കോഴിക്കോട് ബീച്ചില്‍ പ്രത്യേകം തയ്യാറാക്കിയ എഴുത്തോല, അക്ഷരം, തൂലിക, വാക്ക്, വെള്ളിത്തിര എന്നിങ്ങനെ അഞ്ചു വേദികളിലായി എല്ലാ ദിവസവും രാവിെല 9.30 മുതല്‍ വൈകിട്ട് 9 മണി വരെ ഒരേ സമയം ചര്‍ച്ചകളും സംവാദങ്ങളും നടക്കും. സമകാലിക വിഷയങ്ങെളക്കുറിച്ചുള്ള ചൂടേറിയ സംവാദങ്ങള്‍ക്ക് ഈ വേദികള്‍ വഴിവയ്ക്കും. സാഹിത്യം, കല, സമൂഹം, ശാസ്ത്രം മതം, വിദ്യാഭ്യാസം, പ്രസാധനം, ചലച്ചിത്രം, നാടകം, ദളിത്, സ്ത്രീ, ചരിത്രം, രാഷ്ട്രീയം, മാധ്യമം, ഡിജിറ്റല്‍ മീഡിയ, പരസ്യം, വിദേശകാര്യം, യാത്ര തുടങ്ങി വിവിധ വിഭാഗങ്ങളിലായി 250 ലേറെ സെഷനുകള്‍ ഉണ്ടായിരിക്കും. വിദേശങ്ങളില്‍നിന്നും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍നിന്നും മലയാളത്തില്‍ നിന്നുമായി 450 ലേറെ പേരാണ് സാഹിത്യോത്സവത്തില്‍ പെങ്കടുക്കുക.

സാഹിത്യസംവാദങ്ങളും ചര്‍ച്ചകളും പുസ്തകപ്രകാശനങ്ങളും മാത്രമല്ല, റഷ്യന്‍ കള്‍ച്ചറല്‍ സെന്റര്‍ അവതരിപ്പിക്കുന്ന ലാരിസ ഡാന്‍സും, ഊരാളി അവതരിപ്പിക്കുന്ന സംഗീത പ്രദര്‍ശനവും, ആദിവാസി വിഭാഗങ്ങളുടെ നൃത്തപരിപാടികളും,സ്‌െപയിനിലെ കലാകാരന്മാരുടെ നൃത്താവതരണവും, രാഖി ചാറ്റര്‍ജി അവതരിപ്പിക്കുന്ന ഗസല്‍ നിശയും, സാമൂഹിക വിഭാഗങ്ങളിലുള്ളവരുടെ തനതു വിഭവങ്ങളടങ്ങുന്ന പാചകോത്സവം, പൗലോകൊയ്‌ലോയുടെ ആല്‍കെമിസ്റ്റ് ഫോട്ടോ എക്‌സിബിഷന്‍ തുടങ്ങി വിവിധ കലാപരിപാടികള്‍ 5 ദിവസങ്ങല്‍ായി അരേങ്ങറും. ഒപ്പം, വെള്ളിത്തിരയില്‍ 4 ദിവസങ്ങളിലായി 17 ചലച്ചിത്രങ്ങളുടെ പ്രദര്‍ശനവും ഉണ്ടാകും.

ലക്ഷക്കണക്കിനു വായനക്കാരാണ് കഴിഞ്ഞ സാഹിത്യോത്സവങ്ങളില്‍ പങ്കെടുത്തത് എന്നതുകൊണ്ടുതന്നെ ഈ വര്‍ഷം വിപുലങ്ങളായ സൗകര്യങ്ങള്‍ ഒരുക്കുന്നുണ്ട് എല്‍.ഇ.ഡി. സ്‌ക്രീനുകളുടെ സഹായേത്തോടെ പരിപാടികള്‍ കൂടുതല്‍ വ്യക്തതയോടെ കാണുവാന്‍ ഇത്തവണ സൗകര്യമൊരുക്കിയിട്ടുണ്ട്.

Comments are closed.