‘മയ്യഴിപ്പുഴയുടെ തീരങ്ങളിൽ’ സിനിമയാകുന്നു
ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ ഇപ്പോള്‍ 66-ാം പതിപ്പില്‍
എം മുകുന്ദന്റെ നോവല്‍ ‘മയ്യഴിപ്പുഴയുടെ തീരങ്ങളില്‍’ സിനിമയാകുന്നു. രഞ്ജിത്താണ് ചിത്രം സംവിധാനം ചെയ്യുന്നത്. 27-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ സമാപനച്ചടങ്ങ് ഉദ്ഘാടനത്തിനിടെ മന്ത്രി വി എന്‍ വാസവനാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. എം. മുകുന്ദനായിരുന്നു മേളയുടെ സമാപനസമ്മേളനത്തിലെ മുഖ്യാതിഥി.
മയ്യഴിയുടെ സ്വാതന്ത്ര്യസമരപ്പോരാട്ടത്തിന്റെ കഥയാണ് മയ്യഴിപ്പുഴയുടെ തീരങ്ങളിൽ. ജന്മനാടിന്റെ ഭൂതകാലത്തിലേക്ക് ഇറങ്ങിച്ചെന്ന മയ്യഴിയുടെ കഥാകാരനായ എം. മുകുന്ദൻ മലയാള സാഹിത്യത്തിന് സമ്മാനിച്ച അമൂല്യനിധിയാണ് ഈ നോവൽ. മലയാളത്തിന്റെ മാസ്റ്റര്‍പീസുകളില്‍ ഒന്നായി വിലയിരുത്തപ്പെടുന്ന ഈ നോവല്‍ അനുവാചക ഹൃദയങ്ങളിലൂടെ യാത്ര തുടരുകയാണ്.
ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ ഇപ്പോള്‍ 66-ാം പതിപ്പില്‍ എത്തിനില്‍ക്കുകയാണ്. എം.പി.പോള്‍ അവാര്‍ഡും മുട്ടത്തുവര്‍ക്കി അവാര്‍ഡും നേടിയ മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ ഇംഗ്ലീഷിലേക്കും ഫ്രഞ്ചിലേക്കും വിവര്‍ത്തനം ചെയ്തിട്ടുണ്ട്. ഇംഗ്ലീഷ് വിവര്‍ത്തനം ‘ഓണ്‍ ദി ബാങ്ക്‌സ് ഓഫ് ദ് മയ്യഴി‘ എന്ന പേരില്‍ 2014-ല്‍ ഡി.സി ബുക്‌സ് പുറത്തിറക്കിയിട്ടുണ്ട്.
Comments are closed.