DCBOOKS
Malayalam News Literature Website

ലുലു-ഡി സി ബുക്‌സ് റീഡിങ് ഫെസ്റ്റിവല്‍: മുരുകന്‍ കാട്ടാക്കടയും ജോസഫ് അന്നംകുട്ടി ജോസും പങ്കെടുക്കുന്നു

ഫെബ്രുവരി 13 മുതല്‍ 29 വരെ ദുബായ് ഖിസൈസിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ നടക്കുന്ന ലുലു-ഡി സി ബുക്‌സ് റീഡിംഗ് ഫെസ്റ്റിവലില്‍ പ്രശസ്തകവി മുരുകന്‍ കാട്ടാക്കടയും പ്രചോദനപ്രഭാഷകനും എഴുത്തുകാരനുമായ ജോസഫ് അന്നംകുട്ടി ജോസും പങ്കെടുക്കുന്നു.

ലുലു-ഡി സി ബുക്‌സ് റീഡിംഗ് ഫെസ്റ്റിവലിനോട് അനുബന്ധിച്ച് ഫെബ്രുവരി പതിനാലാം തീയതി വൈകിട്ട് ഏഴ് മണിക്ക് നടക്കുന്ന ചടങ്ങില്‍ ജോസഫ് അന്നംകുട്ടി ജോസിന്റെ ‘സ്റ്റാന്‍ഡപ്പ് മോട്ടിവേഷണല്‍ ടോക്ക്’ എന്ന പുതിയ പ്രഭാഷണപരിപാടിയുടെ പ്രഥമാവതരണം നടത്തും.

ഫെബ്രുവരി 28-ന് വൈകിട്ട് ഏഴ് മണിക്ക് നടക്കുന്ന പരിപാടിയില്‍ മലയാളത്തിന്റെ പ്രിയകവി മുരുകന്‍ കാട്ടാക്കട കവിതകള്‍ അവതരിപ്പിക്കും. മുരുകന്‍ കാട്ടാക്കടയുടെ ‘കണ്ണട’ എന്ന പ്രശസ്തമായ കവിത രചിച്ചിട്ട് ഇരുപത് വര്‍ഷം പൂര്‍ത്തിയാകുന്നതുമായി ബന്ധപ്പെട്ട് ലുലു-ഡിസി ബുക്‌സ് റീഡിങ് ഫെസ്റ്റിവലില്‍ സംഘടിപ്പിക്കുന്ന പരിപാടിയിലും അദ്ദേഹം പങ്കെടുക്കും.

അറബിക്, മലയാളം, ഇംഗ്ലീഷ്, തമിഴ് ഭാഷകളിലായി കഥ, കവിത, നോവല്‍, ആത്മകഥ, ജീവചരിത്രം, ചരിത്രം, ബാലസാഹിത്യം, കുക്കറി, ഫാഷന്‍ തുടങ്ങിയ വിഭാഗങ്ങളിലെ നൂറുകണക്കിന് പുസ്തകങ്ങളാണ് ‘ലുലു-ഡിസി ബുക്‌സ് റീഡിങ് ഫെസ്റ്റിവല്‍’ വായനാപ്രേമികള്‍ക്കായി ഒരുക്കുന്നത്. യു.എ.ഇ.യുടെ ചരിത്രം സംബന്ധിച്ചുള്ള നിരവധി പുസ്തകങ്ങളും ഫെസ്റ്റിവലിനെത്തുന്നുണ്ട്. എല്ലാ പുസ്തകങ്ങള്‍ക്കും പ്രത്യേക വിലക്കിഴിവുമുണ്ടായിരിക്കും.

എല്ലാ ദിവസവും രാവിലെ എട്ട് മുതല്‍ രാത്രി പന്ത്രണ്ട് വരെയാണ് ലുലു-ഡി സി ബുക്‌സ് റീഡിങ് ഫെസ്റ്റിവലിന്റെ പ്രവര്‍ത്തനസമയം.

Comments are closed.