DCBOOKS
Malayalam News Literature Website

വായനയിലെ നവ്യാനുഭവങ്ങള്‍ സമ്മാനിക്കാന്‍ ‘പ്രണയപുസ്തകത്തോട്ടം’

തലശ്ശേരി: മതത്തിനും ജാതിക്കുമപ്പുറത്ത് പ്രണയത്തിന് ലോകത്തെ മുഴുവനും പ്രചോദിപ്പിക്കാന്‍ കഴിയുമെന്ന് തെളിയിച്ചുകൊണ്ട് പ്രണയത്തെ രാഷ്ട്രീയപ്രവര്‍ത്തനവും സാമൂഹ്യപ്രവര്‍ത്തനവുമാക്കി മാറ്റി പ്രണയത്തിന്റെ ആള്‍രൂപമായി മാറിയ കാഞ്ചനമാല തലശ്ശേരി ഡി സി ബുക്‌സില്‍ പ്രണയ പുസ്തകത്തോട്ടത്തിലേക്ക് ഒരു ചെമ്പനീര്‍പ്പൂവ് സമ്മാനിച്ചുകൊണ്ട് വായനക്കാര്‍ക്കായി തുറന്നുകൊടുത്തു.

പ്രണയം പ്രമേയമായി വരുന്ന അനവധി ഇംഗ്ലീഷ്-മലയാളം പുസ്തകങ്ങള്‍ പുസ്തകത്തോട്ടത്തിലുണ്ട്. ബഷീര്‍, മാധവിക്കുട്ടി, എം.ടി.വാസുദേവന്‍ നായര്‍, എം.മുകുന്ദന്‍, ഒ.എന്‍.വി കുറുപ്പ്, സച്ചിദാനന്ദന്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട്, വീരാന്‍കുട്ടി, ടി.പത്മനാഭന്‍, വി.ആര്‍ സുധീഷ്, വിനോയ് തോമസ് തുടങ്ങി നിരവധി മലയാളം എഴുത്തുകാരുടെ പ്രണയ കൃതികള്‍ക്കൊപ്പം മാര്‍ക്വിസ്, ഹരൂകി മുറകാമി, ഓര്‍ഹന്‍ പാമുക്, പൗലോ കൊയ്‌ലോ, നോറ റോബര്‍ട്ട്, പ്രീതി ഷേണായ്, ചേതന്‍ ഭഗത്, രവിന്ദര്‍ സിങ്ങ്, ദുര്‍ജോയ് ദത്ത തുടങ്ങിയ വിശ്വവിഖ്യാത സാഹിത്യകാരന്മാരുടെ കൃതികളും പ്രണയപുസ്തകത്തോട്ടത്തില്‍ വായനക്കാര്‍ക്ക് ലഭ്യമാണ്.

 

Comments are closed.