DCBOOKS
Malayalam News Literature Website

പ്രണയവും നിലാവും

എ.എസ്. മുഹമ്മദ്കുഞ്ഞി

ഒക്ടോബര്‍ ലക്കം പച്ചക്കുതിരയില്‍

കവികളെ, അവരുടെ ഭാവനയെ, നിലാവിനെ(ചന്ദായെ) പോലെ, നിലാവൊളി (ചാന്ദ്‌നി)യെ പോലെ ഇത്രക്കും ഉത്തേജിപ്പിച്ച മറ്റൊരു പ്രതിഭാസം പ്രകൃതിയില്‍ വേറെയുണ്ടെന്ന് തോന്നുന്നില്ല. സത്യത്തില്‍, നിലാവെളിച്ചത്തിന്റെ നിറമെന്താണ്.? അത് ശുഭ്ര വെള്ളയല്ല, ഇളം നീലയുമല്ല. നീലനിറം നേര്‍പ്പിച്ച്, നേര്‍പ്പിച്ചു പോയാല്‍ കിട്ടുന്ന ഹിമകണത്തിന്റെ നിറം. നിബിഢമായ പച്ചപ്പിന് മേല്‍ നിലാവ് വീണ് കിടക്കുന്ന കാഴ്ച കണ്ണിന് കുളിര്‍മ്മയേകുന്നതാണ്. സ്വപ്നസദൃശമെന്ന് വിശേഷിപ്പിക്കാം.: പ്രണയവും നിലാവും കവിതയായ്മാറിയ ഹിന്ദിചലച്ചിത്ര ഗാനങ്ങളുടെ ആസ്വാദനം.

കുളിര്‍ കോച്ചുന്ന നിശീഥിനിയില്‍ ഒരു റിസോര്‍ട്ടിന്റെ ബാല്‍ക്കണിയിലിരുന്ന്, കോടമഞ്ഞ് ഈറനണിയിച്ച താഴ്‌വാരത്തിന്റെ നഗ്നതയെ നിലാവ് സുതാര്യമായ ഉടയാടയണിയിക്കുന്ന കാഴ്ച കണ്ടാസ്വദിക്കവെ, ഒരു ഹിന്ദി സിനിമാഗാനം എന്റെ കാതില്‍ മുഴങ്ങി. അതാണ് ഇങ്ങനെയൊരു എഴുത്തിനായി എന്നെ പ്രേരിപ്പിച്ചത്. ഞാന്‍ പലവുരു കേട്ട ഒരു ഗാനം. പണ്ഡിറ്റ് മാഥുറിന്റെ രചനയില്‍ ചാന്ദ് പര്‍ദേസി (60, 70, 80 കളില്‍ വളരെ ചുരുക്കം പടങ്ങള്‍ക്ക് സംഗീതം പകര്‍ന്ന
സംവിധായകന്‍) ചിട്ടപ്പെടുത്തിയതാണ് 1960-ലിറങ്ങിയ ‘ബഞ്ജാരിന്‍’ലെ ലതാജിയും മുകേഷ്ദായും ചേര്‍ന്ന് പാടി അനശ്വരമാക്കിയ..

ചന്ദാ രെ മൊരെ പതിയാം
ലേജാ പതിയാം ലേജാ.
സാജന് കൊ പഹുഞ്ചാ ദേ രേ..
ചാന്ദ് പര്‍ദേസിയുടെ യശസ്സ് വാനോളയര്‍ത്തിയ ഗാനശില്‍പമാണതെന്നറിയാം. സിനിമയിലെ Pachakuthiraകഥാനായിക/നായകന്‍ (കാമുകി കാമുകന്മാര്‍) നിലാവി (ചന്ദാ)നെ ദൂത് ഏല്‍പിക്കുകയാണ് ഇവിടെ. ചന്ദാ എന്റെയീ ലിഖിതം കൊണ്ട് പോയി എന്റെ പ്രിയതമന് എത്തിക്കൂ.. ഇനി അവനതിനൊരു മറുകുറി എഴുതുകയാണെങ്കില്‍ എന്റെ വിലാസം നീ പറഞ്ഞു കൊടുക്കണേ. ഒരു കാമുകിയുടെ/കാമുകന്റെ പ്രണയാതുരമായ തേട്ടമാണിത്. വേറെ ഒരു സഹായവും കൂടി നായിക ചാന്ദിനോട് അഭ്യര്‍ത്ഥിക്കുന്നുണ്ട്. കണ്ണീരില്‍ കുതിര്‍ന്ന കാജല്‍ (കണ്‍മഷി) മഷിയാക്കി പുരികത്തൂലിക കൊണ്ട് ചന്ദാ എനിക്ക് കുറിക്കണം എന്റെയീ വിലാപകാവ്യം. പക്ഷെ ഞാനതെങ്ങനെയെഴുതണമെന്ന് നീയെനിക്ക് പറഞ്ഞു തരൂ. അടുത്ത വരികളില്‍ ഇത് കാമുകനും ആവര്‍ത്തിക്കുന്നുണ്ട്.

കവികളെ, അവരുടെ ഭാവനയെ,നിലാവി (ചന്ദായെ)നെ പോലെ, നിലാവൊളി (ചാന്ദ്‌നി)യെ പോലെ ഇത്രക്കും ഉത്തേജിപ്പിച്ച മറ്റൊരു പ്രതിഭാസം പ്രകൃതിയില്‍ വേറെയുണ്ടെന്ന് തോന്നുന്നില്ല. സത്യത്തില്‍, നിലാവെളിച്ചത്തിന്റെ നിറമെന്താണ്.?അത് ശുഭ്ര വെള്ളയല്ല, ഇളം നീലയുമല്ല. നീലനിറം നേര്‍പ്പിച്ച്, നേര്‍പ്പിച്ചു പോയാല്‍ കിട്ടുന്ന ഹിമകണത്തിന്റെ നിറം. നിബിഢമായ പച്ചപ്പിന് മേല്‍ നിലാവ് വീണ് കിടക്കുന്ന കാഴ്ച കണ്ണിന് കുളിര്‍മ്മയേകുന്നതാണ്. സ്വപ്നസദൃശമെന്ന് വിശേഷിപ്പിക്കാം. ചാരത്തരികള്‍ വീണ് തിളങ്ങുകയാണെന്ന് തോന്നും ദൂരക്കാഴ്ചയില്‍. ഇടക്ക് കസവ് പിടിപ്പിച്ചത് പോലെ മഞ്ഞ് തുള്ളികളുടെ തിളക്കവും..

ശിശിരകാലരാത്രിയില്‍ നിലാവ് വീണ് കിടക്കുന്ന പ്രകൃതിയെ, മധ്യവയസ്‌കയുടെ നരവീണ തലമുടിയോട്‌പോലും ഒരു കവി ഉപമിച്ചു പോകുന്നുണ്ട്. നക്ഷത്രാലംകൃത രാവിനെ, മുല്ലപ്പൂ ചൂടി അണിഞ്ഞൊരുങ്ങിയ ഒരു നവോഢ നിലാവിന്റെ നേരിയ പുടവ പുതച്ച് പുറത്തിറങ്ങി നില്‍ക്കുന്നതായും. ചന്ദ്രനും താരകളും കളിത്തട്ട് കളിക്കുന്ന സുന്ദര നീലാകാശം. നമ്മുടെ പി. ഭാസ്‌കരന്‍ മാഷുടെ ഭാവനയില്‍ ഉരുത്തിരിഞ്ഞതാണ്. സിനിമയെന്ന, നിഴലും വെളിച്ചവും കൊണ്ട് നെയ്‌തെടുക്കുന്ന കലാവിഷ്‌ക്കാരങ്ങളില്‍ ഇടക്ക് തുന്നി ചേര്‍ത്ത കസവ് പോലെ, മധുര ഗാനങ്ങളുടെ വരികളില്‍ എന്ത് മാത്രം ചേതോഹരമാം ഭാവനയുടെ മുത്തും പവിഴങ്ങളുമാണ് കവി ഭാവനകള്‍ കോറിയിട്ടത്.!

പൂര്‍ണ്ണരൂപം ഒക്ടോബര്‍ ലക്കം പച്ചക്കുതിരയില്‍

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും ഒക്ടോബര്‍ ലക്കം ലഭ്യമാണ്‌

Comments are closed.