ലവ് ആക്ഷന്‍ ഡ്രാമ വടക്കുനോക്കിയന്ത്രത്തിന്റെ രണ്ടാം ഭാഗമല്ലെന്ന് ധ്യാന്‍ ശ്രീനിവാസന്‍
ലവ് ആക്ഷന്‍ ഡ്രാമ എന്ന സിനിമ വടക്കുനോക്കിയന്ത്രത്തിന്റെ രണ്ടാം ഭാഗമല്ലെന്ന് ധ്യാന്‍ ശ്രീനിവാസന്‍.ധ്യാന്‍ ആദ്യമായി സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രമാണ് ലവ് ആക്ഷന്‍ ഡ്രാമ . നിവിന്‍ പോളിയും നയന്‍താരയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രം നേരത്തേ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.നിവിന്‍ പോളി ദിനേശനായും നയന്‍താര ശോഭയായിട്ടുമാണ് തിരശീലയിലെത്തുക. അജു വര്‍ഗീസ്, ഉര്‍വ്വശി തുടങ്ങിയവരും അണിനിരക്കുന്ന ചിത്രത്തില്‍ ചില സര്‍പ്രൈസുകള്‍ ഉണ്ടാകുമെന്നും ധ്യാന്‍ പറയുന്നു.
വടക്കുനോക്കിയന്ത്രത്തെ ആധുനിക കാലത്ത് വീക്ഷിക്കുന്നതാണ് വിഷയം. ചിത്രത്തിലെ നായകന് തളത്തില്‍ ദിനേശന്റെ വിദൂരസാദൃശ്യമുണ്ടെന്നും ധ്യാന്‍ പറഞ്ഞു. നേരത്തെ മാര്‍ച്ചില്‍ ചിത്രീകരണം തുടങ്ങാനാണ് തീരുമാനിച്ചിരുന്നത്. പക്ഷേ കായംകുളം കൊച്ചുണ്ണിയുടെ ചിത്രീകരണത്തിനിടെ കൈയ്ക്ക് പരിക്കേറ്റ നിവിന്‍ പോളിക്ക് ഡോക്ടര്‍ വിശ്രമം നിര്‍ദേശിച്ചിരിക്കുന്നതിനാല്‍ കായംകുളം കൊച്ചുണ്ണിയുടെ ഷൂട്ടിംഗ് നീളും.
കൂടാതെ അതിന് ശേഷം താരസംഘടനയായ അമ്മയുടെ സ്‌റ്റേജ് പരിപാടിയുടെ റിഹേഴ്‌സലുമായി നിവിന്‍ തിരക്കിലായിരിക്കും. അത് കൊണ്ട് ലവ് ആക്ഷന്‍ ഡ്രാമയുടെ ചിത്രീകരണം മേയ്മാസം രണ്ടാം വാരത്തില്‍ ആരംഭിക്കുമെന്നുമാണ് പ്രതീക്ഷയെന്നും ധ്യാന്‍ വിശദീകരിച്ചു. നേരത്തെ ഗൂഡാലോചന എന്ന ചിത്രത്തിനായി ധ്യാന്‍ രചന നിര്‍വ്വഹിച്ചിരുന്നു.
Comments are closed.