ലോറിസമരം: വിപണി പ്രതിസന്ധിയിൽ
ആഴ്ചകളോളം നീണ്ടുനിന്ന ചരക്ക് ലോറി സമരംമൂലം പലമേഖലകളിലുമുണ്ടായ പ്രതിസന്ധികൾ ഇപ്പോഴും കേരളത്തിൽ തുടരുകയാണ്. ഇത് പുസ്തകവിപണിയെയും സാരമായി ബാധിച്ചിട്ടുണ്ട്. കടലാസിനുവേണ്ട അസംസ്‌കൃതവസ്തുക്കൾ ലഭ്യമല്ലാത്തതിനാൽ പേപ്പർ വ്യവസായം ഏതാണ്ട് സ്തംഭനാവസ്ഥയിലാണ്. പുസ്തകങ്ങൾക്ക് ആവശ്യമായ നിലവാരമുള്ള കടലാസ് ലഭ്യമല്ലാത്ത അവസ്ഥ തുടരുകയാണ്. ഇപ്പോൾ വിപണിയിൽ ലഭിക്കുതാകട്ടെ വിപണി ആവശ്യപ്പെടാത്ത തരത്തിലുള്ള നിലവാരമുള്ള കടലാസാണ്. അവയ്ക്കാകട്ടെ മുൻപത്തേക്കാൾ കൂടുതൽ വിലയും നൽകേണ്ടിവരുന്നു. ഇതുമൂലം വായനക്കാരുടെ ഭാഗത്തുനിന്ന് പരാതികളും ഉയർന്നുവരുന്നുണ്ട്. കേരളത്തിലെ നൂറോളം പ്രസാധകർക്ക് ഇതൊരു വൻതിരിച്ചടിയാണ്. പല ചെറുകിട പ്രസാധകരും താത്ക്കാലികമായി പുസ്തകപ്രസാധനം നിർത്തിവെയ്ക്കാൻ നിർബന്ധിതരായിരിട്ടുണ്ട്. പേപ്പറിന്റെ സുഗമമായ ലഭ്യത നിലവിൽ വരാൻ ആഴ്ചകൾ വേണ്ടിവരും. ഏറെവൈകാതെ നിലവാരമുള്ള കടലാസ് വിപണിയിൽ ലഭ്യമാക്കാൻ ശ്രമിക്കുമെന്ന് പേപ്പർ മില്ലുടമകൾ ഉറപ്പു നൽകിയിട്ടുണ്ട്.
Comments are closed.