ഐതിഹ്യമാലയുടെ ഇംഗ്ലീഷ് പരിഭാഷ ‘LORE, LEGENDS AND FOLKTALES FROM KERALA ‘; പ്രീബുക്കിങ് ആരംഭിച്ചു
ഐതിഹ്യകഥകളുടെ അത്ഭുത ലോകം മലയാളിക്ക് സമ്മാനിച്ച കൊട്ടാരത്തില്‍ ശങ്കുണ്ണി
യുടെ ഐതിഹ്യമാലയുടെ ഇംഗ്ലീഷ് പരിഭാഷ ‘LORE, LEGENDS AND FOLKTALES FROM KERALA ‘ -യുടെ പ്രീബുക്കിങ് ആരംഭിച്ചു. 795 രൂപ വിലയുള്ള പുസ്തകം ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറിലൂടെ 699 രൂപയ്ക്ക് വായനക്കാര്‍ക്ക് പ്രീബുക്ക് ചെയ്യാവുന്നതാണ്.
ഐതിഹ്യമാലയില്‍ നിന്നും തിരഞ്ഞെടുത്ത 75 കഥകളാണ് പുസ്തകത്തിലുള്ളത്.
ഡിസി ബുക്‌സ് പ്രസിദ്ധീകരിക്കുന്ന പുസ്തകത്തിന്റെ ഇംഗ്ലീഷ് പരിഭാഷ വൃന്ദാ വര്‍മ്മയാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. ഗോപീദാസ് എ കെ വരച്ച ചിത്രങ്ങളോട് കൂടിയാണ് പുസ്തകം തയ്യാറാക്കിയിരിക്കുന്നത്.
ദേവീദേവന്മാരും ഋഷികളും സിദ്ധന്മാരും യക്ഷഗന്ധര്‍വ്വാദികളും ഭരണാധിപരും മഹാത്മാക്കളും മഹാമാന്ത്രികര്‍, കവികള്‍ ഗജശ്രേഷ്ഠന്മാര്‍ എല്ലാം അണിനിരക്കുന്ന കഥകളുടെ മഹാപ്രപഞ്ചമാണ് കൊട്ടാരത്തില്‍ ശങ്കുണ്ണി രചിച്ച ഐതിഹ്യമാല. മലയാള മനസ്സില്‍ ചിരപ്രതിഷ്ഠ നേടിയ മഹാഗ്രന്ഥം. ബാലകൗമാരമനസ്സുകളില്‍ ഐതിഹ്യമാല അത്ഭുതകരമായ സ്വാധീനമാണു ചെലുത്തുന്നത്. ലോലഹൃദയങ്ങളെ വശീകരിക്കാന്‍ ശ്രീ ശങ്കുണ്ണിയുടെ തൂലികയ്ക്കുള്ള ശക്തി ഒന്നു പ്രത്യേകമാണ്. ഐതിഹ്യമാലയിലെ ഒരു കഥ വായിച്ചാല്‍ അതു തീര്‍ച്ചയായും സംഭവിച്ചതാണെന്നേ തോന്നൂ. അത്ര തന്മയീഭാവമാണ് അതിലെ ഓരോ കഥയ്ക്കും.
Comments are closed.