ലോലിത; നബക്കോവിന്റെ ലോകക്ലാസിക് മലയാളത്തില്‍
വ്‌ളാഡിമിര്‍ നബക്കോവിന്റെ പ്രശസ്തമായ ലോലിത എന്ന കൃതിക്ക് മലയാളത്തില്‍ ഒരു പരിഭാഷയുണ്ടായിരിക്കുന്നു. ലോലിത എന്ന പേരില്‍ തന്നെ പുസ്തകം പരിഭാഷപ്പെടുത്തിയിരിക്കുന്നത് സിന്ധു ഷെല്ലിയാണ്. ഡി സി ബുക്‌സാണ് പ്രസാധകര്‍. പുസ്തകത്തിന് രഞ്ജിത്ത് നാരായണന്‍ എഴുതിയ പഠനം പുസ്തകത്തെകൂടുതല്‍ ആസ്വാദ്യകരമാക്കുന്നു.
രഞ്ജിത്ത് നാരായണന്‍ എഴുതിയ പഠനം;
വിശ്വസാഹിത്യരംഗത്ത് ഏറെ വിവാദങ്ങള്‍ക്കു വഴിവയ്ക്കുകയും ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്ത കൃതിയാണ് വ്‌ളാഡിമിര്‍ നബക്കോവിന്റെ ‘ലോലിത‘. കവിയും ഭോഗതൃഷ്ണയ്ക്കടിപ്പെട്ടവനുമായ മദ്ധ്യവയസ്‌കന് ഒരു പന്ത്രണ്ടുകാരി പെണ്‍കുട്ടിയിലുണ്ടാകുന്ന അഭിനിവേശമാണ് ഈ നോവലില്‍ ചിത്രീകരിക്കുന്നത്. തീവ്രമായ പ്രണയത്തിന്റെയും അദമ്യമായ രതിയുടെയും കാണാപ്പുറങ്ങളിലേക്ക് അനുവാചകരെ നയിക്കുന്നു ഈ വിഖ്യാതരചന. 1954 നവംബറില്‍ ഈ രചന പൂര്‍ത്തീകരിച്ച വേളയില്‍ നബക്കോവ് സുഹൃത്തായ ഒരു പ്രസാധകനോട് എഴുതി ചോദിച്ചത്, ‘ഞാന്‍ ഇപ്പോള്‍ എഴുതിത്തീര്‍ത്ത ഒരു ടൈം ബോംബുണ്ട്. അതു പ്രസിദ്ധപ്പെടുത്താന്‍ താത്പര്യപ്പെടുന്നുവോ?’ എന്നായിരുന്നുവത്രേ!
പ്രസിദ്ധീകരിച്ച കാലത്ത് അശ്ലീലകൃതിയായി മുദ്രകുത്തുകയും ഒട്ടേറെ തിരസ്‌കാരങ്ങള്‍ക്കു കോളിളക്കങ്ങള്‍ക്കും വഴിവയ്ക്കുകയും ചെയ്തിരുന്നു. പ്രസിദ്ധരായ പല പ്രസാധകരും മാനുസ്‌ക്രിപ്റ്റ് പ്രസിദ്ധീകരിക്കാന്‍ പരിഗണിക്കുകപോലുമുണ്ടായില്ല. ഒടുവില്‍ അത്ര പ്രസിദ്ധരൊന്നുമല്ലാത്ത ഒരു പ്രസാധകനില്‍ക്കൂടി ആദ്യപതിപ്പ് 1955 സെപ്തംറില്‍ പ്രസിദ്ധീകരിക്കപ്പെട്ടു. കാര്യമായ സാഹിത്യനിരൂപണങ്ങളൊന്നുമില്ലാതെ തന്നെ 5000 കോപ്പിയാണ് ആദ്യം വിറ്റഴിഞ്ഞത്. തുടര്‍ന്ന് പുസ്തകത്തെക്കുറിച്ച് മോശമെന്നും മികച്ചതെന്നുമുള്ള അഭിപ്രായങ്ങളും ചര്‍ച്ചകളും രൂപപ്പെട്ട ശേഷം ആ വര്‍ഷാവസാനം ബ്രിട്ടനിലേക്ക് ലോലിത ഇറക്കുമതി ചെയ്യുന്നത് നിരോധിക്കുകയും പുസ്തകം കണ്ടുകെട്ടുകയും ചെയ്തു. 1956 ആദ്യം ഫ്രാന്‍സിലും ലോലിത നിരോധിക്കുകയുണ്ടായി. എന്നാല്‍ ക്രമേണ അമേരിക്കയിലും മറ്റും മികച്ച വില്പനയുള്ള പുസ്തകമായി മാറിയ ഈ നോവല്‍ പില്‍ക്കാലത്ത് ക്ലാസിക് കൃതികളിലൊന്നായിട്ടാണ് വിലയിരുത്തപ്പെട്ടിരിക്കുന്നത്. സമകാലിക സമൂഹത്തില്‍ ശിശുപീഡനങ്ങളും മറ്റും വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ ഈ ലോകത്തിനുമുന്നില്‍ ചില സത്യങ്ങളൊക്കെ വിളിച്ചു പറയുന്ന ഒരു സാഹിത്യരചനയായി ലോലിതയെ പലരും കണക്കാക്കുന്നു. ഈ പുസ്തകത്തിന്റെ മലയാള പരിഭാഷ നിര്‍വ്വഹിച്ചത് സിന്ധു ഷെല്ലിയാണ്. പുസ്തകത്തിന്റെ ആദ്യ അദ്ധ്യായംതന്നെ ഒരു സാങ്കല്പിക കഥാപാത്രമായ ജോണ്‍ റെയുടെ ആമുഖക്കുറിപ്പാണ്. അത് പുസ്തകത്തിന്റെ പ്രസക്തിയോടൊപ്പം ഏതൊരു ധാര്‍മ്മിക അടിത്തറയിലാണ് ഇതു പ്രസിദ്ധീകരിക്കാന്‍ താന്‍ ഒരുമ്പെടുന്നതെന്നും രേഖപ്പെടുത്തുന്നു.
ലോലിതയുടെ ആമുഖാദ്ധ്യായം പുസ്തകത്തെക്കുറിച്ച് ഇങ്ങനെ രേഖപ്പെടുത്തുന്നു-
ലോലിത‘ അഥവാ വെള്ളക്കാരനായ ഒരു വിഭാര്യന്റെ കുമ്പസാരം’- ഈ കുറിപ്പ് എഴുതുന്നയാള്‍ക്ക് ഇതിനെ തുടര്‍ന്നുവരുന്ന വിചിത്രമായതാളുകള്‍ കിട്ടിയത് ഈ രണ്ട് തലെക്കട്ടുകളില്‍ലായാണ്. ഇതിന്റെ കര്‍ത്താവ് ‘ഹംബര്‍ട്ട് ഹംബര്‍ട്ട്’ നിയമവിധേയമായി തടങ്കലിലായിരിക്കെ 1952 നവംബര്‍ 16-ാം തീയതി കൊറോണറി ത്രോംബോസിസ് ബാധിച്ച് മരണമടഞ്ഞു. അദ്ദേഹത്തിന്റെ വിചാരണ തുടങ്ങാന്‍ നിശ്ചയിച്ചിരുന്നതിന് വളരെ കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു അത്. ഇപ്പോള്‍ കൊളംബിയ ഡിസ്ട്രിക്ട് ബാറിലുള്ള ബഹുമാന്യനായ ക്ലാരന്‍സ് ചോട്ടെ ക്ലാര്‍ക്ക് അദ്ദേഹത്തിന്റെ വക്കീലും എന്റെ നല്ല സുഹൃത്തും ബന്ധുവുമായിരുന്നു. ഈ കെയ്യഴുത്തുപ്രതി പരിശോധിക്കുവാന്‍ എന്നെ ഏല്പിക്കുമ്പോള്‍ തന്റെ കക്ഷിയുടെ ആഗ്രഹപ്രകാരം ലോലിത അച്ചടിക്കുന്നതു സംബന്ധിച്ച എല്ലാ കാര്യങ്ങളിലും എന്റെ പ്രതിഭാധനനായ ബന്ധുവിനെ അദ്ദേഹം ചുമതലപ്പെടുത്തിയിരുന്നു. താന്‍ എഡിറ്ററെ തെരെഞ്ഞടുത്തത് അദ്ദേഹത്തിന്റെ സുന്ദരമായ ഒരു കൃതിക്ക് പോളിങ് പ്രൈസ് കിട്ടിയ ഉടനെയാണെന്നത് അദ്ദേഹത്തെ സ്വാധീനിച്ചിരിക്കണം(‘ഡു ദ സെന്‍സസ് മെയ്ക്ക് സെന്‍സ്?). അതില്‍ ചില അനാരോഗ്യകരമായ അവസ്ഥകളും രതി വൈകൃതങ്ങളും ചര്‍ച്ചചെയ്യുന്നുണ്ട്.
തന്റെ തന്നെ പുസ്തകങ്ങളിലും പ്രസംഗങ്ങളിലും ആവര്‍ത്തിച്ചു പറയുന്ന ‘കുറ്റകരമായകാര്യങ്ങള്‍’ ‘അസാധാരണമായ’ കാര്യങ്ങളുടെ പര്യായമാണെന്നു പരിഗണിച്ച് ഈ വിമര്‍ശകേനാടു ക്ഷമിേക്കണ്ടതാണ്. മഹത്തായ ഒരു കലാസൃഷ്ടി എല്ലായ്‌പോഴും യഥാത്ഥംതന്നെയായിരിക്കും. അതുകൊണ്ടുതന്നെ കുറഞ്ഞതോ കൂടിയതോ ആയ അളവില്‍ ഞെട്ടലുളവാക്കുന്ന ആകസ്മികമായിരിക്കും അത്. എനിക്ക് ‘എച്ച് എച്ചി നെ മഹത്ത്വവല്‍ക്കരിക്കാന്‍ യാതൊരു ഉദ്ദേശ്യവുമില്ല. ഒരു സംശയവുമില്ല, അദ്ദേഹം ഭീകരനാണ്, ഹീനപ്രകൃതക്കാരനാണ്, സാന്മാര്‍ഗ്ഗിക അപചയത്തിന്റെ ഒന്നാന്തരം ഒരുദാഹരണമാണ്, ഭയാനകതയുടെയും തമാശകളുടെയും സമ്മിശ്രമാണ്. വലിയ ദുരന്തങ്ങളെ ഇല്ലാതാക്കാന്‍ ഇതു മതിയായേക്കാം. എന്നാല്‍ ആകര്‍ഷണീയമായ ഒന്നല്ല ഇത്. അദ്ദേഹം തികച്ചും ചഞ്ചലപ്രകൃതമുള്ള ഒരാളായിരുന്നു. ആളുകളെക്കുറിച്ചുള്ള സാമാന്യ അഭിപ്രായങ്ങളും അദ്ദേഹത്തിന്റെ രാജ്യത്തെ പ്രകൃതിഭംഗിയും അവതരിപ്പിച്ചിരിക്കുന്നത് പരിഹാസ്യമായാണ്.
തന്റെ കുമ്പസാരത്തിലുടനീളം അദ്ദേഹം പ്രകടിപ്പിക്കുന്ന ദൈന്യമായ സത്യസന്ധത പൈശാചികമായ പദ്ധതികെളാരുക്കിയതിന്റെ പാപങ്ങളില്‍നിന്ന് അദ്ദേഹത്തെ രക്ഷിക്കുന്നില്ല. അദ്ദേഹം മനോരോഗിയാണ്. അദ്ദേഹം ഒരു മാന്യനല്ല. എന്നാല്‍ എത്ര മാന്ത്രികമായാണ് ഒരു കുരുന്നുപെണ്ണിനെ അദ്ദേഹത്തിന്റെ വയലിന്‍ വായന ആവാഹിക്കുന്നത്! എഴുത്തുകാരനെ വെറുക്കുമ്പോഴും ഈ പുസ്തകവുമായി ഒന്നു ചേര്‍ത്ത് നമ്മെ ആനന്ദപാരവശ്യത്തിലാക്കുന്ന ലോലിതയോടുള്ള ആ സഹാനുഭൂതി!
ഒരു രോഗനിര്‍ണ്ണയം എന്ന നിലയില്‍ ലോലിത‘ മേനോരോഗ ചികിത്സകരുടെയിടയില്‍ ഒരു മഹാസാഹിത്യമായി മാറുന്നെങ്കില്‍ സംശയമില്ല. ഒരു കലാസൃഷ്ടിയെന്ന നിലയില്‍ ലോലിത അതിന്റെ പാപപരിഹാര സ്വഭാവം പ്രസരിപ്പിക്കുന്നുണ്ട്; ശാസ്ത്രീയമായ പ്രാധാന്യത്തെക്കാളും സാഹിത്യ സംന്ധിയായ മൂല്യത്തെക്കാളും വായനയെ ഗൗരവമായെടുക്കുന്ന ഒരാളില്‍ ഇതുണ്ടാക്കുന്ന ധാര്‍മ്മികമായ മാറ്റമാണ് ഈ നോവലില്‍ നാം കാണേണ്ട ഏറ്റവും വലിയ സവിശേഷത; കാരണം രൂക്ഷമായ ഈ വ്യക്തിനിഷ്ഠപഠനത്തില്‍ ഒരു പൊതുചര്‍ച്ച പതിയിരിക്കുന്നുണ്ട്; അടക്കമില്ലാത്ത കുട്ടി, ആത്മ്രപശംസ ചെയ്യുന്ന അമ്മ, കിതപ്പടങ്ങാത്ത ഉന്മാദവുമായി ഒരുവന്‍- തനതായ ഒരു കഥയിലെ തന്‍മയാര്‍ന്ന കഥാപാത്രങ്ങള്‍ മാത്രമല്ല ഇവര്‍: അവര്‍ അപകടകരമായ പ്രവണതകളെക്കുറിച്ച് നമുക്കു മുന്നറിയിപ്പ്തരുന്നു; അധികാരവര്‍ഗ്ഗത്തിന്റെ തിന്മകള്‍ ചൂണ്ടിക്കാണിക്കുന്നു. കൂടുതല്‍ സുരക്ഷിതമായ ഒരു ലോകത്ത് കൂടുതല്‍ നല്ല ഒരു തലമുറയെ വളര്‍ത്തിയെടുക്കാനുള്ള അതിതീവ്രമായ ജാഗ്രതയും അതിതീക്ഷ്ണമായ വീക്ഷണവും ലോലിത‘ നമ്മളിലെല്ലാവരിലും – മാതാപിതാക്കളില്‍, സാമൂഹൃപ്രവര്‍ത്തകിരില്‍ വിദ്യാഭ്യാസവിചക്ഷണരില്‍- സൃഷ്ടിച്ചെടുക്കേണ്ടിയിരിക്കുന്നു…
Comments are closed.