ഹെര്‍മന്‍ മെല്‍വിലിന്റെ ‘ലോകോത്തര കഥകള്‍’ രണ്ടാം പതിപ്പില്‍
പ്രശസ്തനായ അമേരിക്കന്‍ ചെറുകഥാകൃത്തും കവിയും നോവലിസ്റ്റുമായിരുന്നു ഹെര്‍മന്‍ മെല്‍വില്‍. കടലിന്റെ കഥ പറഞ്ഞ് വായനക്കാരുടെ മനസ്സില്‍ കുടിയേറിയ ഹെര്‍മന്‍ മെല്‍വിലിന്റെ മൊബിഡിക് ലോകസാഹിത്യത്തിലെ ക്ലാസിക് കൃതികളിലൊന്നായി വിശേഷിപ്പിക്കുന്നു.
ഡി സി ബുക്‌സിന്റെ ലോകോത്തര പരമ്പരയില്‍ പ്രസിദ്ധീകരിച്ച ഹെര്‍മന്‍ മെല്‍വിലിന്റെ കഥകളാണ് ഈ കൃതിയില്‍ സമാഹരിച്ചിരിക്കുന്നത്. മെല്‍വിലിന്റെ വിശാലമായ സാഹിത്യലോകത്തിലേക്കു വഴികാണിക്കുന്ന കഥകളാണ് ഇവയെല്ലാം. ജീവിതത്തിന്റെ നേര്‍ക്കാഴ്ചകളായുള്ള ഈ കഥകളെല്ലാം വായനക്കാരില്‍ വ്യത്യസ്തമായ ഒരു വായനാനുഭവം പകരുന്നു.
ആത്മകഥാപരമായ നാലു നോവലുകളും രണ്ടു യാത്രാവിവരണങ്ങളും ഒരു കവിതാ സമാഹാരവുമാണ് ലോകസാഹിത്യത്തില്‍ മെല്‍വിലിന്റേതായി പ്രസിദ്ധീകരിച്ചിരിക്കുന്നത്. മെല്‍വിന്റെ മരണത്തിനു മുപ്പതു വര്‍ഷത്തിനു ശേഷം, പ്രസിദ്ധപ്പെടുത്തിയതിന്റെ 71-ാമത്തെ വര്‍ഷത്തിലാണ് നോവലിന്റെയും നോവലിസ്റ്റിന്റെയും മഹത്ത്വം ലോകം തിരിച്ചറിഞ്ഞത്.
Comments are closed.