ഹെര്‍മന്‍ മെല്‍വിലിന്റെ ‘ലോകോത്തര കഥകള്‍’
ആഗസ്റ്റ് 1- ആഗസ്റ്റ് 1- ഹെര്‍മന്‍ മെല്‍വിലിന്റെ ജന്മവാര്‍ഷികദിനം
പ്രശസ്തനായ അമേരിക്കന്‍ ചെറുകഥാകൃത്തും കവിയും നോവലിസ്റ്റുമായിരുന്നു ഹെര്‍മന്‍ മെല്‍വില്‍. കടലിന്റെ കഥപറഞ്ഞ് വായനക്കാരുടെ മനസ്സില്‍ കുടിയേറിയ ഹെര്‍മന്‍ മെല്‍വിലിന്റെ കഥകളെല്ലാംതന്നെ ജീവിതത്തിന്റെ നേര്‍ക്കാഴ്ചകളാണ്.
ഡി സി ബുക്‌സിന്റെ ലോകോത്തര പരമ്പരയില്‍ പ്രസിദ്ധീകരിച്ച ഹെര്‍മന്‍ മെല്‍വിലിന്റെ കഥകളാണ് ഈ കൃതിയില്‍ സമാഹരിച്ചിരിക്കുന്നത്. മെല്‍വിലിന്റെ വിശാലമായ സാഹിത്യലോകത്തിലേക്കു വഴികാണിക്കുന്ന കഥകളാണ് ഇവയെല്ലാം. ജീവിതത്തിന്റെ നേര്‍ക്കാഴ്ചകളായുള്ള ഈ കഥകളെല്ലാം വായനക്കാരില്‍ വ്യത്യസ്തമായ ഒരു വായനാനുഭവം പകരുന്നു.
ആത്മകഥാപരമായ നാലു നോവലുകളും രണ്ടു യാത്രാവിവരണങ്ങളും ഒരു കവിതാ സമാഹാരവുമാണ് ലോകസാഹിത്യത്തില്‍ മെല്‍വിലിന്റേതായി പ്രസിദ്ധീകരിച്ചിരിക്കുന്നത്. മെല്‍വിന്റെ മരണത്തിനു മുപ്പതു വര്‍ഷത്തിനു ശേഷം, പ്രസിദ്ധപ്പെടുത്തിയതിന്റെ 71-ാമത്തെ വര്‍ഷത്തിലാണ് നോവലിന്റെയും നോവലിസ്റ്റിന്റെയും മഹത്ത്വം ലോകം തിരിച്ചറിഞ്ഞത്.
Comments are closed.