DCBOOKS
Malayalam News Literature Website

ആന്റണ്‍ ചെക്കോവിന്റെ ലോകോത്തര കഥകള്‍


ലോക ചെറുകഥാസാഹിത്യത്തിലെ  കുലപതിയാണ് റഷ്യന്‍ സാഹിത്യകാരന്‍ ആന്റണ്‍ ചെക്കോവ്. ചെക്കോവ് കഥകളുടെ ശില്പഭദ്രതയും ലാളിത്യവും മനോഹാരിതയും ഒത്തുചേരുന്ന 12 കഥകളുടെ സമാഹാരമാണ് ലോകോത്തര കഥകള്‍. ആന്റണ്‍ ചെക്കോവിന്റെ കലാലീലമായി വായിക്കപ്പെടുന്ന ഈ ലോകോത്തര കഥകളുടെ വിവര്‍ത്തനം നടത്തിയത് എന്‍.ബി. രമേഷ് ആണ്.

പുല്‍ച്ചാടി, വീട് , പ്രണയത്തെപ്പറ്റി, കര്‍ഷകഭാര്യമാര്‍ 69നെല്ലിക്കകള്‍, കുറ്റവാളി, ഒരു സര്‍ക്കാര്‍ ഗുമസ്തന്റെ മരണം, അന്ന എന്ന കീര്‍ത്തിമുദ്ര ചെരുപ്പുകുത്തിയും ചെകുത്താനും, പട്ടിക്കുഞ്ഞുമായി ഒരു സ്ത്രീ, പെട്ടിയില്‍ അടയ്ക്കപ്പെട്ട മനുഷ്യന്‍, പ്രവാസം തുടങ്ങിയ കഥകളാണ് പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

ചെക്കോവ് മരിച്ചിട്ട് 106 വര്‍ഷം പിന്നിട്ടിട്ടും ഒക്‌റ്റോവിയോ പാസ്, ദസ്തയേവ്‌സ്‌കിയെക്കുറിച്ച് പറഞ്ഞതുപോലെ, അദ്ദേഹം നമ്മുടെ സമകാലികനായി നിലനില്‍ക്കുന്നു.  അമോസ് ഓസിനെപ്പോലെ ഇന്നത്തെ പ്രസിദ്ധ എഴുത്തുകാര്‍ ചെക്കോവിനോടുള്ള അവരുടെ താല്‍പര്യം വീണ്ടും വീണ്ടും വെളിവാക്കിയിട്ടുമുണ്ട്. മനുഷ്യസ്വഭാവത്തിന്റെ ഇരുണ്ടഅറകളിലേക്ക് ലേസര്‍രശ്മിപോലെ കടന്നുകയറാനുള്ള ആ കഥകളുടെ ശേഷി തന്നെയാകാം അതിനു കാരണം’ എന്ന് വിവര്‍ത്തകന്‍ എന്‍.ബി. രമേഷ് ആമുഖക്കുറിപ്പില്‍ പറയുന്നു.

Comments are closed.