അപ്രഖ്യാപിത ഹര്‍ത്താലിന്റെ മറവില്‍ മതസ്പര്‍ധയുണ്ടാക്കാന്‍ ശ്രമിച്ചവരെ കണ്ടെത്തുമെന്ന് ഡിജിപി
തിങ്കളാഴ്ച്ച സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ നടന്ന അപ്രഖ്യാപിത ജനദ്രോഹ ഹര്‍ത്താലിന്റെ മറവില്‍ മതസ്പര്‍ധയുണ്ടാക്കാന്‍ ശ്രമിച്ചവര്‍ ആരാണെന്ന് അന്വേഷിച്ച് കണ്ടെത്തുമെന്ന് ഡിജിപി ലോക്നാഥ് ബഹ്റ. ഹര്‍ത്താലിലൂടെ വര്‍ഗീയവികാരമുണര്‍ത്താന്‍ ശ്രമം നടന്നു. ഒരു നേതാവിന്റെയോ സംഘടനയുടെയോ പേരിലല്ലായിരുന്നു പ്രചരണം. ഹര്‍ത്താല്‍ സംബന്ധിച്ച പ്രചരണം എവിടെനിന്ന്, ആര് എന്നറിയാനുള്ള അന്വേഷണം ഊര്‍ജിതമായി നടക്കുന്നുണ്ടെന്നും ഡിജിപി പറഞ്ഞു.
അന്വേഷണം ഏതെങ്കിലും ഒരു പ്രത്യേക സ്ഥലം കേന്ദ്രീകരിച്ചായിരിക്കില്ല, സംസ്ഥാനം മുഴുവന്‍ കേന്ദ്രീകരിച്ചായിരിക്കും അന്വേഷണം. ഒരു നേതൃത്വമില്ലാത്ത അവസ്ഥയില്‍ കേരളത്തില്‍ ഇങ്ങനെയൊരു ഹര്‍ത്താല്‍ ആദ്യമായിട്ടാണെന്നും അദ്ദേഹം പറഞ്ഞു.
അപ്രഖ്യപിത ഹര്‍ത്താലിലും തുടര്‍ അക്രമങ്ങളുടെയും പശ്ചാത്തലത്തില്‍ കോഴിക്കോട്ട് ഒരാഴ്ചത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. സിറ്റി പൊലീസ് പരിധിയില്‍ ബുധനാഴ്ച വൈകിട്ട് ആറു മുതല്‍ ഏഴ് ദിവസത്തേക്കാണ് നിരോധനാജ്ഞ. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതിനായി കേരള പൊലീസ് ആക്ട് 78, 79 വകുപ്പുകള്‍ പ്രകാരം ജില്ലാ പൊലീസ് മേധാവി എസ് കാളിരാജ് മഹേഷ്‌കുമാറാണ് നിരോധനാജ്ഞ പ്രഖാപിച്ചത്.
Comments are closed.