DCBOOKS
Malayalam News Literature Website

ലോക്‌ഡൗൺ കാലത്തെ വായന; പി. കെ പാറക്കടവിന്റെ ഇരുപത്തിരണ്ടാം ദിവസത്തെ കഥ ‘സ്വയം വെന്ത്’

ലോക്ഡൗൺ സമയം അക്ഷരങ്ങളെ സ്നേഹിക്കുന്നവർക്കായി വ്യത്യസ്തമായ ഒരാശയവുമായാണ് എഴുത്തുകാരന്‍ പി.കെ പാറക്കടവ് എത്തിയത്. വായനക്കാര്‍ക്കായി ഒരു ദിവസം ഒരു കഥ എന്ന പ്രഖ്യാപനമാണ് അദ്ദേഹം തന്റെ ഫേസ്ബുക് പേജിലൂടെ പങ്കുവെച്ചത്. അദ്ദേഹത്തിന്റെ രചനകൾ തുടരുകയാണ്.

പി.കെ പാറക്കടവിന്റെ ഇരുപത്തിരണ്ടാം ദിവസത്തെ കഥ വായിക്കാം

കൊറോണക്കാലം – ഒരു ദിവസം ഒരു കഥ –
ഇരുപത്തിരണ്ടാം ദിവസത്തെ കഥ –
സ്വയം വെന്ത് .
ചിത്രീകരണം: മുഖ്താർ ഉദരംപൊയിൽ
@Mukthar Udarampoyil

സ്വയം വെന്ത്
………………………….
പി.കെ.പാറക്കടവ്
……………………………..
ഉരലിൽ ഞാനെന്നെത്തന്നെ ഉലക്ക കൊണ്ടടിച്ച്, അമ്മിയിലിട്ടരച്ചു
ഇപ്പോൾ അകംനൊന്ത്
അടുപ്പിൽ വേവുന്നത് ഞാനാണ്.
ഇനി ഞാൻ എന്നെത്തന്നെ നിങ്ങൾക്ക് വിളമ്പാം.
കുറ്റങ്ങളും കുറവുകളും എണ്ണിയെണ്ണിപ്പറഞ്ഞ് സ്വാദോടെ അകത്താക്കുക.

ഡി സി ബുക്സ് പ്രസിദ്ധീകരിച്ച പി.കെ പാറക്കടവിന്റെ രചനകൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക

കൊറോണക്കാലം – ഒരു ദിവസം ഒരു കഥ -ഇരുപത്തിരണ്ടാം ദിവസത്തെ കഥ -സ്വയം വെന്ത് .ചിത്രീകരണം: മുഖ്താർ ഉദരംപൊയിൽ@Mukthar…

Posted by P K Parakkadavu on Wednesday, April 15, 2020

Comments are closed.