DCBOOKS
Malayalam News Literature Website

പാറക്കടവിന്റെ ഇന്നത്തെ കഥ വായിക്കാം, പാദസരം

Image may contain: 1 person, indoor

കൊറോണക്കാലത്ത് മനസാന്നിധ്യം കൈവെടിയാതിരിക്കാൻ പലരും വായനയെയാണ് അഭയം പ്രാപിച്ചിരിക്കുന്നത്. ഈ സമയം അക്ഷരങ്ങളെ സ്നേഹിക്കുന്നവർക്കായി വ്യത്യസ്തമായ ഒരാശയവുമായാണ് എഴുത്തുകാരന്‍ പി.കെ പാറക്കടവ് എത്തിയത്. വായനക്കാര്‍ക്കായി ഒരു ദിവസം ഒരു കഥ എന്ന പ്രഖ്യാപനമാണ് അദ്ദേഹം തന്റെ ഫേസ്ബുക് പേജിലൂടെ പങ്കുവെച്ചത്. മിനിക്കഥകള്‍ രൂപത്തിലുള്ള രചനകളാണ് അദ്ദേഹം വായനക്കാർക്കായി ഫേസ്ബുക് പേജിൽഷെയർ ചെയ്യുന്നത്.

പാറക്കടവിന്റെ ഇരുപത്തിമൂന്നാം ദിവസത്തെ കഥ വായിക്കാം

കൊറോണക്കാലം – ഒരു ദിവസം ഒരു കഥ –
ഇരുപത്തിമൂന്നാം ദിവസത്തെ കഥ –
പാദസരം.
ചിത്രീകരണം: പി.കെ.പാറക്കടവ്

പാദസരം
…………………..
പി.കെ.പാറക്കടവ്
………………………………
വിവാഹ സമയത്ത് രക്ഷിതാക്കൾ പെണ്ണിന് കൊടുത്തത് മുന്നൂറ് പവൻ.
കഴുത്തിലും കാതിലും അരയിലും നിറയെ ആഭരണങ്ങൾ.
അവരൊന്ന് മറന്നു പോയിരുന്നു.
പാദസരം.
നഗ്നമായ കാൽത്തണ്ടകൾ നോക്കി വരൻ
ചോദിച്ചു:
” കാലിലിടാൻ ഒന്നും തന്നില്ലേ?”
നാണത്തിൽ വിരിഞ്ഞ ഒരു ചിരിയോടെ അവളോതി: ” ഇല്ല”.
അയാൾ പറഞ്ഞു: “സാരല്യ”.
എന്നിട്ട് അയാൾ കരുതി വെച്ച വലിയ ചങ്ങലയിട്ട് അവളെ തളച്ചു.

ഡി സി ബുക്സ് പ്രസിദ്ധീകരിച്ച പി.കെ പാറക്കടവിന്റെ രചനകൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക

കൊറോണക്കാലം – ഒരു ദിവസം ഒരു കഥ -ഇരുപത്തിമൂന്നാം ദിവസത്തെ കഥ -പാദസരം.ചിത്രീകരണം: പി.കെ.പാറക്കടവ് …

Posted by P K Parakkadavu on Thursday, April 16, 2020

Comments are closed.