‘ലിംഗപദവി’; കോവിഡ് കാലത്തെ ലിംഗഭേദങ്ങളെക്കുറിച്ച് വ്യത്യസ്തമായ കാഴ്ച്ചപ്പാടുകളും അനുഭവങ്ങളും ആലോചനകളും!
കോവിഡ് കാലത്തെ ലിംഗഭേദങ്ങളെക്കുറിച്ച് വ്യത്യസ്തമായ കാഴ്ച്ചപ്പാടുകളും അനുഭവങ്ങളും ആലോചനകളും ആവിഷ്‌കരിക്കുന്ന സമാഹാരം ‘ലിംഗപദവി‘ ഇപ്പോള്‍ വായനക്കാര്‍ക്ക് ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറിലൂടെ ഓര്‍ഡര്‍ ചെയ്യാം. ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ചിരിക്കുന്ന പുസ്തകം വനിതാ ദിനത്തിലാണ് പുറത്തിറങ്ങിയത്.
നളിനി ജമീല, എസ് ശാരദക്കുട്ടി, ഡോ. റോസി തമ്പി, പി.ഇ. ഉഷ, താഹ മാടായി, പേളി മാണി, പ്രിജിത്ത് പി.കെ., ടി.വി. സുനിത, സോയ തോമസ്, ബിലു പത്മിനി നാരായണന്‍, ഡോ. സംഗീത ചേനംപുല്ലി, രജിത ജി, ഡോ. ബൈജു ഗോപാല്‍, പ്രിയങ്ക സജീവ്, രാജരാജേശ്വരി. ഇ, അഡ്വ. ജെ. സന്ധ്യ, വിജിത്ത് കെ, എം സന്ധ്യ, വിനീത തെരേസ, സിദ്ദിഹ പി.എസ്, റീനാ സുനില്‍, സേതുപാര്‍വതി എസ് തുടങ്ങിയവര്‍ എഴുതിയ കോവിഡുകാല ചിന്തകളും കുറിപ്പുകളുമാണ് പുസ്തകത്തിന്റെ ഉള്ളടക്കം. ഡോ.റ്റിസി മറിയം തോമസാണ് പുസ്തകം എഡിറ്റ് ചെയ്തിരിക്കുന്നത്.
കോവിഡ് വ്യത്യസ്ത ലിംഗപദവികളിൽ എന്തെല്ലാം മാറ്റങ്ങളാണുണ്ടാക്കിയത്? നിലനിൽക്കുന്ന ലിംഗവ്യത്യാസങ്ങളോട് കോവിഡ് എങ്ങനെയാണ് ഇടപെട്ടത്? മലയാളിയുടെ ലിംഗബോധങ്ങൾക്ക് ഏതൊക്കെ തരത്തിലുള്ള വെല്ലുവിളികളാണുണ്ടായത്? കോവിഡുകൊണ്ട് ലോകത്തിനുണ്ടായ കേടുപാടുകൾ തീര്‍ക്കുമ്പോള്‍
ലിംഗപരമായ കാര്യങ്ങൾ പരിഗണിക്കേണ്ടതിന്റെ ആവശ്യകത എന്താണ്? തുടങ്ങി നിരവധി സമകാലിക വിഷയങ്ങള്‍ പുസ്തകം കൈകാര്യം ചെയ്യുന്നു.
പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ
Comments are closed.