DCBOOKS
Malayalam News Literature Website

മനുഷ്യാവകശ പ്രവര്‍ത്തക ലിന്‍ഡ ബ്രൌണ്‍ അന്തരിച്ചു

അമേരിക്കന്‍ സ്‌കൂളുകളില്‍ കറുത്ത വംശക്കാര്‍ക്കുനേരെ നടക്കുന്ന വര്‍ണവിവേചനത്തിനെതിരെ പോരാടിയ ലിന്‍ഡ ബ്രൌണ്‍ (76) അന്തരിച്ചു. അമേരിക്കയിലെ ആഫ്രിക്കന്‍ വംശജര്‍ നടത്തുന്ന മനുഷ്യാവകാശ പോരാട്ടങ്ങള്‍ക്കെല്ലാം വഴിത്തിരിവ് ഉണ്ടാക്കിയ പോരാട്ടമായിരുന്നു ലിന്‍ഡയുടേത്.

1943ല്‍ ജനിച്ച ലിന്‍ഡയ്ക്ക് സ്‌കൂളില്‍നിന്ന് കടുത്ത വര്‍ണ വിവേചനം നേരിടേണ്ടി വന്നു. തുടര്‍ന്ന് ലിന്‍ഡയുടെ അച്ഛനായ ഒലിവര്‍ ബ്രൌണ്‍ നടത്തിയ നിയമ പോരാട്ടമാണ് അമേരിക്കയിലെ സ്‌കൂളുകളില്‍ വര്‍ണവിവേചനത്തിനെതിരായ നിര്‍ണായക വിധിക്ക് കാരണമായത്.

1954ല്‍ സുപ്രീംകോടതി പുറപ്പെടുവിച്ച വിധി പ്രകാരം കറുത്ത വംശക്കാരായ കുട്ടികള്‍ക്ക് നിയമപരമായ സംരക്ഷണത്തിനുള്ള അവകാശം ഉറപ്പുവരുത്തുന്നു. വര്‍ണത്തിന്റെ പേരില്‍ സ്‌കൂളുകളില്‍ കുട്ടികളെ വേര്‍തിരിക്കുന്നതിനെയും കോടതി വിലക്കി.

 

Comments are closed.